Home Entertainment Celebrities

ഇഷ്ടങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ടാകും, അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവർ അതിൽ ഇടപെടേണ്ട ആവശ്യമില്ല : തന്റെ പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നത്തെ കുറിച്ചും അഞ്ജലി അമീർ

121

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഞ്ജലി അമീർ. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയിൽ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയായിരുന്നു സിനിമ പ്രവേശനം. സിനിമയിൽ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാൽ അധികം ഷോയിൽ തുടരാൻ കഴിഞ്ഞില്ല. എന്നാൽ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജലി അമീർ. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുമുണ്ട്. അഞ്ജലി അമീറിന്റെ ഫാഷൻ സെൻസ് എപ്പോഴും ചർച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്റ്റൈലീഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

Advertisements

ALSO READ

കല്യാണത്തിന് മുൻപത്തെ പോലെ തന്നെ ലൈഫിൽ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാൻ സാധിച്ചാൽ ജീവിതം ഒരുപോലെ ആസ്വദിക്കാം, അല്ലാത്തവർ ആ ജീവിതം ഇട്ടെറിഞ്ഞ് പോകാനുള്ള ധൈര്യം കാണിയ്ക്കണം : ശിൽപ ബാല

ഇപ്പോഴിത തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സാഹചര്യത്തിന് അനുസരിച്ചാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് അഞ്ജലി പറയുന്നത്. ”ഉദ്ഘാടനത്തിന് പോവുകയാണെങ്കിൽ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിങ്ങിനാണെങ്കിൽ വെസ്റ്റേൺ വസ്ത്രങ്ങൾ. ജീൻസും ടോപ്പും ആണ് കൂടുതൽ ഇഷ്ടം. മേക്കപ് ഒന്നും ഉപയോഗിക്കാതെ വളരെ കാഷ്വൽ ആയിട്ടാണ് അധികവും പുറത്ത് പോവാറുള്ളതെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

”രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കസിൻസിന്റെ ഫ്രോക്കുകൾ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓർമയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാൻ തീരുമാനിച്ച് വീട്ടിൽനിന്നും ഇറങ്ങുന്നത്. അതിനു മുൻപേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തിൽ പുതുമയൊന്നും തോന്നിയില്ലെന്നും”അഞ്ജലി പറഞ്ഞു.

വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും അഞ്ജലി അമീർ പറയുന്നുണ്ട്. ”എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചു. ഞാൻ തറവാട്ടിലാണ് വളർന്നത്. ചെറുപ്പം മുതലേ ഞാൻ മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു. ചെറിയകുട്ടി ആയിരുന്നതിനാൽ ആരും എതിരു പറഞ്ഞില്ല. പത്താം ക്ലാസ് ആയപ്പോഴേക്കും ഞാൻ എന്റെ വഴി തിരഞ്ഞെടുത്തല്ലോ. പിന്നീട് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല” എന്നാണ് താരം പറയുന്നത്.

ALSO READ

മകൻ ഇന്ന് ജീവനോടെ ഇരിക്കാൻ കാരണം മോഹൻലാൽ, എന്റെ ജീവിതത്തിൽ നിർണായക സ്ഥാനമുണ്ട് മോഹൻലാലിന്: കണ്ണുനിറഞ്ഞ് സേതുലക്ഷ്മി

പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നത്തെ പറ്റിയും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ”എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളുടെ സ്വകാര്യത കൂടി ഞാൻ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ടാകും. അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവർ അതിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം”.

നല്ലൊരു വ്യക്തിയെ വിവാഹം ചെയ്ത് ദുബായിൽ സെറ്റിൽ ആകണം എന്നാണ് അഞ്ജലിയുടെ ആഗ്രഹം. കൂടാതെ സ്വന്തമായി ഒരു വീടും ബിസിനസ്സും നടിയുടെ മറ്റൊരു സ്വപ്നമാണ്.

Advertisement