മിമിക്രി രംഗത്ത് നിന്നും എത്തി മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ കലാഭവൻ ഷാജോൺ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്.
ഇപ്പോൾ ഇതാ കലാഭവൻ ഷാജോൺ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉണ്ണി മുകുന്ദൻ ഒരിക്കൽ സിനിമാഭിനയം നിർത്താൻ പോകുകയാണെന്ന് തന്നോട് പറഞ്ഞിരുന്നതായി ഷാജോൺ പറയുന്നു.

തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും അഭിനയം നിർത്താൻ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്നു എന്നാണ് ഷാജോൺ വെളിപ്പെടുത്തുന്നത്. ഞാൻ ഉണ്ണിയെ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് ഞങ്ങൾ ഒരുമിച്ച് ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്.
Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ
അവിടെ വെച്ചാണ് ഉണ്ണി മുകുന്ദൻ എന്താണ് എന്നുള്ളത് ഞാൻ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യൻ. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, അതിന്റെ പേര് ഞാൻ പറയുന്നില്ല.

അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു. അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല.
പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവർക്കും ഒരു ഇൻസ്പിരേഷനാണ് ഉണ്ണി മുകുന്ദൻ എന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കുന്നു.
Also Read
അത് കഴിഞ്ഞതും ശ്രീ എന്നെ കേറിയങ്ങ് കെട്ടിപ്പിടിച്ചു, ഞാൻ പേടിച്ചു പോയി; വെളിപ്പെടുത്തലുമായി സ്നേഹ
            








