മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

493

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു മീശമാധവൻ. മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപും അന്നത്തെ സൂപ്പർനടി കാവ്യ മാധവനും ആയിരുന്നു ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

ഈ ചിത്രത്തിലൂടെ ഇരുവർക്കും ഏറെ ആരാധകരെയും ലഭിച്ചിരുന്നു. അതോ സമയം കൊച്ചിയിൽ നടിയെ ആ ക്ര മി ച്ച കേസ് വീണ്ടും ചൂടുപിടിക്കുമ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ പല്ലിശേരി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വീണ്ടും വൈറൽ ആവുന്നത്.

Advertisements

അക്കാലത്ത് ദിലീപിനേയും കാവ്യമാധവനേയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ ഒരുപാട് കേട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിൽ കാര്യങ്ങളെത്തിയത്. മീശമാധവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇവർ പ്രണയത്തിൽ ആയതെന്നും, ചിത്രത്തിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യ പ്രകാരം കൂട്ടിച്ചേർത്തതാണെന്നും വെളിപ്പെടുത്തി യിരിക്കുകയാണ് പല്ലിശ്ശേരി.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ദിലീപ് സൂപ്പർസ്റ്റാർ പരിവേഷത്തിൽ എത്തിയ ചിത്രമായിരുന്നു മീശ മാധവനെന്നും ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദിലീപും കാവ്യ മാധവനും തമ്മിൽ ഉണ്ടായിരുന്ന പ്രണയം വെളിച്ചത്താകുന്നതെന്നും പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പ്രണയം സത്യമാണെന്ന് പത്രങ്ങളക്കം പറഞ്ഞു പരത്തുന്നത് ഈ ചിത്രത്തോടെയാണ്.

ദിലീപിന്റെ ഉറ്റസുഹൃത്തായ ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകൾ പ്രത്യേകം എഴുതിച്ചേർത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. മച്ചിൽ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേർത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു.

ഈ രംഗത്തിൽ നടി കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ എല്ലാം മോഷ്ടിച്ചെടുത്തു ദിലീപ് എന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരമെന്നും പല്ലിശ്ശേരി പറയുന്നു. അന്നു മുതലാണ് ഇവരുടെ പ്രണയം സത്യമാണ് എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കിയതെന്നും പല്ലിശ്ശേരി പറഞ്ഞു.

ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു കൊച്ചിൻ ഹനീഫ. എന്തുക്കൊണ്ടാ ഇങ്ങനെയെന്ന് പല്ലിശേരി സുഹൃത്തായ കൊച്ചിൻ ഹനീഫയോട് ചോദിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാൾ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞത്.

Also Read
അട്ടപ്പാടിയിലെ കുട്ടികളെ ഏറ്റെടുത്ത് താരരാജാവ് മോഹൻലാൽ; 15 വർഷത്തെ പഠന ചെലവ് വഹിക്കും, രക്ഷകർത്താവായും ഗുരുവായും ഒപ്പമുണ്ടാവും, കൈയ്യടിച്ച് ആരാധകർ

ദിലീപും കാവ്യമാധവനും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്വാഭാവികമായും അപ്പോൾ ഇവർ തമ്മിൽ അഭ്യൂഹങ്ങൾ ഉണ്ടാവുന്നത് പതിവായിരിന്നു സിനിമയിൽ. എന്നാൽ ഇവർ തമ്മിൽ ഒരു സഹോദരി സഹോദരൻ ബന്ധം മാത്രമാണ് ഉള്ളത് എന്ന് കാവ്യാമാധവൻ തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുള്ളത് ആണ്.

പിന്നീട് മഞ്ജു വാര്യരുയുമായുള്ള വിവാഹ മോചന ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ പരക്കുന്നത്. പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വിവാഹം ചെയ്യുക ആയിരുന്നു.

അതേ സമയം മീനാക്ഷിക്കു രണ്ട് മാസം പ്രായം ആകുന്നതിന് മുമ്പ് തന്നെ കാവ്യയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞിട്ടുണ്ടെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Also Read
എന്റെ ജീവിതം ഒരു പരാജയമായിരുന്നു, ആ സമയത്ത് കാവ്യയുടെ സ്‌നേഹം ലഭിച്ചില്ലായിരുന്നു എങ്കിൽ ഞാൻ ഒരു മനോരോഗിയായി മാറുമായിരുന്നു: ദീലീപ് പറഞ്ഞത് വെളിപ്പെടുത്തി പല്ലിശ്ശേരി

Advertisement