Home Entertainment

മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

4232

വർഷങ്ങളായി മലയാള സിനിമകളിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമായ മല്ലിക സുകുമാരൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. സഹനടിയായും അമ്മവേഷങ്ങളിലും മല്ലിക സിനിമകളിൽ തിളങ്ങിയിട്ടുണ്ട്.

അന്തരിച്ച സൂപ്പർ നടന്റെ ഭാര്യയും മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജിന്റയും ഇന്ദ്രജിത്തിന്റെയും അമ്മ കൂടിയാണ് മല്ലിക സുകുമാരൻ. അതേ സമയം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിൽ താരരാജാവ് മോഹൻലാലിന്റെ അമ്മയായിട്ടാണ് മല്ലിക വേഷമിട്ടത്.

Advertisements

ചിത്രത്തിലെ തന്റെ ഭാഗം ഷൂട്ട് ചെയ്ത് കഴിഞ്ഞതിന് ശേഷം പൃഥ്വിരാജ് പറഞ്ഞ രസകരമായ ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ ഇപ്പോൾ. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുസ ആയിരുന്നു മല്ലിക സുകുമാരൻ.

Also Read
അത് കഴിഞ്ഞതും ശ്രീ എന്നെ കേറിയങ്ങ് കെട്ടിപ്പിടിച്ചു, ഞാൻ പേടിച്ചു പോയി; വെളിപ്പെടുത്തലുമായി സ്നേഹ

ബ്രോ ഡാഡി സിനിമയിലെ എന്റെ ഷോട്ട് എടുത്ത് കഴിഞ്ഞ് രാജു മോണിറ്ററിലേക്ക് നോക്കിയിരുന്നു. അതിന് ശേഷം കട്ട് പറഞ്ഞ് കഴിഞ്ഞ് എന്നോട് അവൻ പറയുകയാണ് അമ്മച്ചിയ്ക്ക് ഭാവിയുണ്ട് കേട്ടോ എന്ന്. അവൻ പറഞ്ഞ വാചകമാണിത്. ആ സീനിൽ എന്റെ പുറകിൽ സുകുമാരൻ ചേട്ടന്റെ ഫോട്ടോ ഉണ്ടായിരുന്നു.

ആ ഫോട്ടോ കണ്ട് ഞാൻ അവനോട് പറഞ്ഞു, മുകളിൽ ഒരാളിരിക്കുന്നുണ്ട്, നീ ഇപ്പോൾ പറഞ്ഞത് അദ്ദേഹം കേൾക്കണ്ട കേട്ടോ എന്നെന്നും മല്ലിക സുകുമാരൻ പറയുന്നു.സിനിമയിലെ ഓരോ ആർട്ടിസ്റ്റുകൾ എങ്ങനെ നടക്കണമെന്നും, എവിടെ നിൽക്കണമെന്നും, എങ്ങനെ നോക്കണമെന്നും അവൻ പറഞ്ഞു കൊടുക്കും.

ഷോട്ടുകളെല്ലാം അവന് ഇഷ്ടപ്പെടുന്നത് വരെ എടുക്കും. അവന് പെർഫക്ടാണെന്ന് അവന് തോന്നുന്നത് ഓക്കെ പറയും എന്നും മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ബ്രോ ഡാഡി. ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മോഹൻലാലിനൊപ്പം, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മല്ലിക സുകു മാരൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 26ന് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിലും മോഹൻലാൽ ആയിരുന്നു നായകൻ . തകർപ്പൻ വിജയം നേടിയ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.

അതേസമയം, അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ ആണ് പൃഥിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായ എത്തുന്ന ന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ അമ്മയായി തന്നെയാണ് ചിത്രത്തിൽ മല്ലിക വേഷമിടുന്നത്.

Also Read
എന്റെ ജീവിതം ഒരു പരാജയമായിരുന്നു, ആ സമയത്ത് കാവ്യയുടെ സ്‌നേഹം ലഭിച്ചില്ലായിരുന്നു എങ്കിൽ ഞാൻ ഒരു മനോരോഗിയായി മാറുമായിരുന്നു: ദീലീപ് പറഞ്ഞത് വെളിപ്പെടുത്തി പല്ലിശ്ശേരി

ചിത്രത്തിൽ അജ്മൽ അമീർ, ശബരീഷ് വർമ, കൃഷ്ണ ശങ്കർ, ചെമ്പൻ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement