Home Entertainment Celebrities

ലാലേട്ടന് ഒപ്പം ഐറ്റം ഡാൻസ് ചെയ്ത് മലയാളികളുടെ മനം കവർന്ന നടിയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

343

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തി തകർപ്പൻ വിജയം നേടിയ സിനിമ ആയിരുന്നു രാവണപ്രഭു. മോഹൻലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിൽ ഒന്നായി ദേവാസുരം എന്ന സിനിമയിടെ രണ്ടാംഭാഗം ആയിരുന്നു രാവണപ്രഭു.

ദേവാസുരം സംവിധാനം ചെയ്തത് ഐവി ശശി ആയിരുന്നെങ്കിൽ രാവണപ്രഭു സംവിധാനം ചെയ്തത് ഈ ചിത്രങ്ങ ളുടെ രചയിതാവായ രഞ്ജിത് തന്നെ ആയിരുന്നു. മംഗലശ്ശേരി നീലകണ്ഠനായും മംഗലശ്ശേരി കാർത്തി കേയനായും ഇരട്ട വേഷത്തിൽ മോഹൻലാൽ പൂന്തുവിളയാടുകയായിരുന്നു ഈ സിനിമയിൽ.

Advertisements

രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനം ആയിരുന്നു തകിലു പുകില് എന്ന് തുടങ്ങുന്ന പാട്ട്. ആ ഗാന രംഗത്ത് ചടുലമായ ചുവടുകളുമായി എത്തി മലയാളികളുടെ മനം കവർന്ന ബോളിവുഡ് സുന്ദരിയാണ് നടി കഷ്മിര ഷാ.

Also Read
അന്ന് നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 37 ആയി എന്നിട്ടും അവിവാഹിത: നടി ലക്ഷ്മി ശർമ്മയുടെ ജീവിതം ഇങ്ങനെ

മുംബൈയിലെ ഒരു സംഗീത കുടുംബത്തിലാണ് കഷ്മിര ജനിച്ചത്. പാതി ഗുജറാത്തിയും പാതി മഹാരാഷ്ട്ര കാരിയുമായ കഷ്മിറ ശ്രദ്ധിക്കപ്പെട്ടത് ഐറ്റം ഡാൻസുകളിലൂടെയാണ്. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട കഷ്മിര 2011 വരെ ഐറ്റം ഡാൻസ് രംഗത്ത് ചുവടുറപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ടെലിവിഷൻ മേഖലയിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ താര സുന്ദരി. നിരവധി ഹിന്ദി സീരിയലുകളിലും വെബ് സീരിസുകളിലും ആണ് താരം ഇതിനോടകം വേഷമിട്ടിരിക്കുന്നത്. രണ്ടു തവണ വിവാഹിതയായ താരം ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Also Read
ആദ്യരാത്രി കഴിഞ്ഞത് ഒന്നര വർഷത്തിന് ശേഷം, അഞ്ജലിയെ പോലെ ആയിരുന്നെങ്കിൽ ഷഫ്ന പ്രണയിക്കില്ല, വളരെ അധികം സ്‌ട്രോങ് ആണ് അവൾ: സജിൻ ടിപി

രണ്ടാമത്തെ ഭർത്താവ് കുർഷാന അഭിഷേകിന് ഒപ്പം കുടുംബ ജീവിതവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം ഇപ്പോൾ. റയാൻ, കിഷാംഗ് എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്.

Advertisement