മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്പ്പെട്ട പരിപാടിയാണ് ബിഗ്ബോസ്. ദിൽഷയെ എങ്ങിനെയെങ്കിലും വളച്ച് കുപ്പിയിൽ ആക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർ റോബിൻ. അതും ഗെയിം സ്ട്രാറ്റജിയുടെ ഭാഗമാണോ എന്തോ, എന്തായാലും പ്രേക്ഷകരും ബിഗ്ഗ് ബോസും നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ഷോയിലെ ചില സന്ദർഭങ്ങളിലൂടെയും, പ്രേക്ഷകരുടെ കമന്റുകളിലൂടെയും വ്യക്തമാണ്.
ALSO READ

ഇപ്പോഴിതാ റോബിൻ ഇച്ഛിച്ചതും പാൽ, ബിഗ്ഗ് ബോസ് കൽപ്പിച്ചതും പാൽ എന്ന ലൈനിലാണ് ഈ ആഴ്ചത്തെ ടാസ്ക്. റോബിന്റെ ഭാര്യയായിട്ട് ഈ ആഴ്ച മുഴുവൻ ദിൽഷ അഭിനയിക്കണം. അതും ഭാര്യയെ അനുസരിച്ചും അനുനയിപ്പിച്ചും കൂടെ നിൽക്കുന്ന ഭർത്താവ്. കൺഫഷൻ റൂമിൽ വിളിച്ച് ഇരുവരോടും സ്വകാര്യമായിട്ടാണ് ഇക്കാര്യം പറയുന്നത്.

നിർദ്ദേശങ്ങൾ ദിൽഷയ്ക്കും റോബിനും നൽകുമ്പോൾ ബിഗ്ഗ് ബോസ് പോലും ചിരിച്ച് പോകുന്നുണ്ടോ എന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. ദിൽഷയ്ക്കും റോബിനും ചിരി നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു.
അതൊന്നുമല്ല രസം, ഇരുവർക്കും ഇങ്ങനെ ഒരു ടാസ്ക് ആണ് നൽകിയിരിയ്ക്കുന്നത് എന്ന വിവരം പുറത്താരോടും പറയരുത്, രഹസ്യമായി വയ്ക്കണം എന്നും പറഞ്ഞിട്ടുണ്ട്.
ALSO READ

ഇത് ഇനി ബിഗ്ഗ് ബോസ് ഹൗസിൽ പുതിയ ഗോസിപ്പ് കഥകൾക്ക് വഴിയൊരുക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തന്നെ ദിൽഷ ആവർത്തിച്ച് പറയുന്ന റോബിനുമായുള്ള സൗഹൃദം സംശയത്തിന്റെ നിഴലിലാണ്. ഈ ടാസ്ക് കൂടെ കഴിയുന്നതോടെ എല്ലാം പൂർണമാകും ഉറപ്പാണ്.









