Home Entertainment Celebrities

ബിഗ്‌ബോസിൽ പൊളിച്ചടുക്കി ലക്ഷ്മിപ്രിയ ; പുരുഷന്മാരെ കൈയ്യിലെടുക്കാൻ പ്രത്യേക കഴിവ് ധന്യയ്ക്ക് ഉണ്ടോ എന്ന് പ്രേക്ഷകർ

148

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് ബിഗ്‌ബോസ്. ബിഗ്ഗ് ബോസ് സീസൺ 4 ഇപ്പോൾ മുപ്പതാം ദിവസത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ അല്പം ക്രൂരമായ വീക്കിലി ടാസ്‌കിന് ശേഷം ഇത്തവണ ഫുൾ ആന്റ് ഫുൾ ഫണ്ണും എന്റർടൈൻമെന്റും നിറഞ്ഞ വീക്കിലി ടാസ്‌ക് ആണ് മത്സരാർത്ഥികൾക്ക് കൊടുത്തിരിയ്ക്കുന്നത്. കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തെ ഓർമപ്പെടുത്തുന്നതാണ് ടാസ്‌ക്.

ബിഗ്ഗ് ബോസ് ഹൗസ് ഒരു ഹോട്ടൽ ആയി മാറുകയും, അവിടെയുള്ള മത്സരാർത്ഥികൾ വ്യത്യസ്ത കഥാപാത്രങ്ങളായി അവിടെ എത്തുന്നതും മറ്റുള്ളവർ ഹോട്ടൽ സ്റ്റാഫുകളായി നിൽക്കുന്നതുമാണ് ടാസ്‌ക്. ഇന്ന് സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ മേരി വർഗ്ഗീസ്, റോബിൻ, ദിൽഷ തുടങ്ങിയവരാണ് അതിഥികളായ കഥാപാത്രങ്ങളായി എത്തിയത്.

Advertisements

ALSO READ

ബലാത്സംഗം ചെയ്തത് മദ്യം നൽകിയിട്ട്, പീരിഡ് സമയത്ത് സെ ക് സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി, കാറിൽ വെച്ച് ഓറൽ സെ ക് സി നുനിർബന്ധിച്ചു: വിജയ് ബാബു നടിയോട് ചെയ്തത് കൊടു…

സുഭദ്രാമ്മ എന്ന് പൊങ്ങച്ചക്കാരിയായ പണക്കാരിയായിട്ടാണ് ലക്ഷ്മിപ്രിയ എത്തിയത്. വേഷവിധാനം കൊണ്ടും, സംസാര ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്നത്തെ ഷോ മുഴുവൻ ലക്ഷ്മിപ്രിയ സ്‌കോർ ചെയ്തു എന്ന് പറയാതെ വയ്യ. ആവർത്തന വിരസത ഇല്ലാത്ത, സ്റ്റാന്റേഡ് കോമഡികളും ലക്ഷ്മിപ്രിയയുടെ കഥാപാത്രത്തിൽ ഉണ്ടായിരുന്നു.

ധന്യ മേരി വർഗ്ഗീസും തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. പുരുഷന്മാരോട് അമിത ആകർഷണമുള്ള ഇന്റർനാഷണൽ മോഡലായിട്ടാണ് ധന്യ വരുന്നത്. പുരുഷന്മാരെ കൈയ്യിലെടുക്കാൻ പ്രത്യേക കഴിവ് ധന്യയ്ക്ക് ഉണ്ടോ എന്ന് തോന്നിപ്പോവും. സുചിത്രയും ദിൽഷയും മോശമില്ലാതെ കൈകാര്യം ചെയ്തു. റോബിന് അല്പം മടിയുള്ളത് പോലെ അനുഭവപ്പെട്ടു.

ALSO READ

ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ചക്കിയെ വിളിച്ചത്, ഈ വർഷം തന്നെ ഒരു പടം ഉണ്ടാകും: മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം

ഇന്ന് ഹോട്ടൽ ജീവനക്കാരായി എത്തിയ ശേഷിക്കുന്ന മത്സരാർത്ഥികളിൽ നിന്ന് അഞ്ച് പേരെ ഹോട്ടൽ മാനേജരായി നിൽക്കുന്ന ഡെയ്സിയും അതിഥികളായി എത്തിയ സുചിത്ര, ലക്ഷ്മിപ്രിയ, ദിൽഷ, റോബിൻ, ധന്യ എന്നിവർ തിരഞ്ഞെടുത്തു. നവീൻ, അപർണ, നിമിഷ, സൂരജ്, അഖിൽ എന്നിവരാണ് നാളെ അതിഥികളായി എത്തുന്നത്. ഇങ്ങനെ എത്തുന്ന അതിഥികൾക്ക് ആഡംബരം നിറഞ്ഞ സൗകര്യങ്ങൾ ലഭിയ്ക്കും എന്നതാണ് പ്രത്യേകത. മികച്ച രീതിയിൽ ചെയ്യുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്.

 

Advertisement