ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ചക്കിയെ വിളിച്ചത്, ഈ വർഷം തന്നെ ഒരു പടം ഉണ്ടാകും: മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം

207

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാതൃകാ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് പാർവ്വതി. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത് കാളിദാസും മാളവികയും.

കാളിദാസ് സിനിമാ അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ മകൾ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയറാം. മലയാളത്തിൽ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാൻ വിളിച്ചത് സത്യൻ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യൻ ആണ്.

Advertisements

എന്നാൽ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറയുന്നുു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയറാമിന്റെ തുറന്നു പറച്ചിൽ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്.

Also Read
കഥ വായിച്ചപ്പോഴെ ഇത് ഒരു ഷുവർ ഹിറ്റായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു, പക്ഷേ സംഭവിച്ചത്, ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകൻ

എന്നാൽ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിർബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു.

ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകൻ അനൂപ് ആണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുൽഖുർ ചിത്രം നിർമ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു.

അവൾ സിനിമയ്ക്കായി മാനസികമായി തയ്യാറെടുത്തിട്ടില്ല എന്നാണ് അന്ന് പറഞ്ഞത്. എന്തായാലും ഈ വർഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നതെന്നും ജയറാം പറയുന്നു.

Also Read
ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് വയറൊക്കെ വേണം, കെച്ചി പിടിക്കുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം എന്നാലേ രസമുള്ളൂ: എലീന പടിക്കൽ പറയുന്നു

Advertisement