കഥ വായിച്ചപ്പോഴെ ഇത് ഒരു ഷുവർ ഹിറ്റായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു, പക്ഷേ സംഭവിച്ചത്, ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകൻ

9258

അഭിനയ ജീവിതത്തിന്റെ 50ാം വർഷവും പിന്നിട്ട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോഴും തന്റെ ജൈത്രയാത്ര തുടരുകയാണ്. അദ്ദേഹത്തിന്റെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭീഷ്മ പർവ്വം എന്ന ചിത്രം തകർപ്പൻ അഭിപ്രായവും കളക്ഷനും നേടിയിരുന്നു.

100 കോടി ക്ലബ്ബിൽ കടന്ന ഭീഷ്മ പർവ്വം സംവിധാനം ചെയ്തത് അമൽ നീരദ് ആയിരുന്നു. പുഴു, സിബി ഐ 5 ദി ബ്രയിൻ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങൾ. ഇതിൻ പുഴു ഒടിടി റിലീസ് ആയാണെത്തുന്നത്.

Advertisements

അതേ സമയം ഇപ്പോഴുമ മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകൾ ആണ് വരുന്നത്. നല്ലതും മോശവുമായ തിരക്കഥകൾ. എല്ലാ നല്ല തിരക്കഥകളിലും കേറിയങ്ങ് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ലല്ലോ. അപ്പോൾ ഏറ്റവും നല്ലതെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും. ചില നല്ല തിരക്കഥകൾ അത് നല്ലതാണെന്നറിഞ്ഞ് കൊണ്ടുതന്നെ വേണ്ടെന്നു വെയ്ക്കുകയും ചെയ്യും.

Also Read
ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് വയറൊക്കെ വേണം, കെച്ചി പിടിക്കുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം എന്നാലേ രസമുള്ളൂ: എലീന പടിക്കൽ പറയുന്നു

എന്നാൽ വേണ്ടെന്നുവച്ച നല്ല തിരക്കഥകൾ പിന്നീട് ആരു ചെയ്താലും ആ സിനിമയ്‌ക്കൊപ്പം നിൽക്കുന്നത് ആണ് മമ്മൂട്ടിയുടെ രീതി. താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന മെഗാഹിറ്റിന്റെ കാര്യം തന്നെ എടുക്കാം. ആ കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

എന്നാൽ കഥ ഇഷ്ടമായെങ്കിലും, രണ്ടുവർഷം കഴിഞ്ഞ് ചെയ്യാമെന്നാണ് മമ്മൂട്ടി ജീത്തുവിനോട് പറഞ്ഞത്. അതിന് കാത്തു നിൽക്കാതെ ജീത്തു കഥയുമായി മോഹൻലാൽ ക്യാമ്പിലെത്തി. കഥ വളരേയേറെ ഇഷ്ടമായ മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽകുകയും ദൃശ്യം സംഭവിക്കുകയും ചെയ്തു.

എന്നാൽ ദൃശ്യത്തിന്റെ വിജയത്തിൽ മമ്മൂട്ടിക്കും പങ്കുണ്ട് എന്നതാണ് സത്യം. മമ്മൂട്ടി പ്രത്യക്ഷത്തിൽ ആ സിനിമയിൽ ഇല്ലെങ്കിലും ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ നഷ്ടമല്ല ദൃശ്യം. ആ സിനിമ മെഗാ ഹിറ്റാകുമെന്ന് മമ്മൂട്ടിക്ക് നേരത്തേ അറിയാമായിരുന്നു.

ഒരു അഭിമുഖത്തിൽ ഒരിക്കൽ ജീത്തു ജോസഫ് തന്നെ ഇത് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ദൃശ്യം നിരസിച്ചു എന്ന് പറയുന്നത് ശരിയല്ല. ഞാൻ മമ്മൂക്കയോട് കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നിട്ട് എനിക്ക് നൽകിയ മറുപടി, ഇതിനകം തന്നെ താൻ കുറച്ച് കുടുംബ ചിത്രങ്ങൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്.

Also Read
പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിനൊക്കെ വരുമ്പോൾ കാവ്യ മാധവനെ കണ്ട് കുശലം ചോദിച്ചാണ് വീട്ടിലേയ്ക്ക് പോകുന്നത് :രമേഷ് പിഷാരടി

എന്നെ വച്ച് ഈ ചിത്രം ചെയ്യണമെങ്കിൽ രണ്ടു വർഷമെങ്കിലും എടുക്കും. ഇത് ഒരു ഷുവർ ഹിറ്റ് ആയിരി ക്കു മെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. അതിനു ശേഷമാണ് ഞാൻ ആൻറണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും.

അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ലാലേട്ടൻ ദൃശ്യത്തിൻറെ ഭാഗമാകുന്നത്. എന്നാ ൽ ദൃശ്യത്തിലേക്ക് മീനയെയാണ് ഞാൻ പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയാണ് അത് നല്ലതാണെന്ന് പറഞ്ഞതും, മീനയോട് സംസാരിച്ച് ദൃശ്യത്തിൽ അഭിനയിക്കണമെന്ന് പറഞ്ഞതും മമ്മൂക്കയാണ്.

ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം ഷാജോൺ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞതും മമ്മൂക്ക ആയിരുന്നു. ദൃശ്യത്തിന്റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിട്ടില്ല എന്നായിരുന്നു ഒരു അഭിമുഖത്തിൽ ജീത്തു ജോസഫ് വ്യക്തമാക്കിയത്.

Advertisement