Home Entertainment Celebrities

ആഗ്രഹമുണ്ടായിരുന്നു പക്ഷേ എല്ലാം വിധിയെന്ന് പറയാം ;ഓൺസ്‌ക്രീൻ ഭാര്യയുടെ വിവാഹത്തിൽ നിന്ന് താൻ മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി ഗിരീഷ് നമ്പ്യാർ

501

കേരളത്തിൽ സൂപ്പർഹിറ്റായ സാന്ത്വനം സീരിയലിലെ കേന്ദ്രകഥാപാത്രമായ അപ്പുവിനെ അവതരിപ്പിക്കുന്ന നടി രക്ഷ വിവാഹിതയായിരിക്കുയാണ്. കഴിഞ്ഞ ദിവസമാണ് രക്ഷയും സുഹൃത്ത് അർക്കജും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തിയത്. സാന്ത്വനം സീരിയലിലുള്ളവർ തന്ന സപ്പോർട്ട് കൊണ്ടാണ് താൻ ഇത്രയും സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് എന്നാണ് രക്ഷ പറഞ്ഞത്. മാത്രമല്ല സീരിയലിലെ ഹരി ഒഴികെ എല്ലാ താരങ്ങളും രക്ഷയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി.

എന്നാൽ ഒരാളുടെ അസാന്നിധ്യമാണ് കൂടുതൽ പേരും ശ്രദ്ധിച്ചിട്ടുണ്ടാവുക. മറ്റാരുമല്ല സാന്ത്വനത്തിൽ രക്ഷയുടെ ഭർത്താവായി അഭിനയിക്കുന്ന നടൻ ഗിരീഷ് നമ്പ്യാർ വിവാഹത്തിന് എത്തിയിരുന്നില്ല. സീരിയലിൽ അപ്പുവും ഹരിയുമായി അഭിനയിക്കുന്ന ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷക പ്രശംസ നേടിയതാണ്. എന്നാൽ രക്ഷയുടെ വിവാഹത്തിന് നടനെ കാണാത്തത് കൊണ്ട് പലതരത്തിലുള്ള ചോദ്യങ്ങൾ ഉയർന്ന് വന്നു. ഒടുവിൽ താൻ മാറി നിന്നതിന്റെ കാരണം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറയുകയാണ് ഗിരീഷ്.

Advertisements

ALSO READ

വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല ; വിവാഹവാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി റിമി ടോമി

രക്ഷയുടെ വിവാഹത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം? സത്യത്തിൽ ഞാനൊരു ആയൂർവേദ ട്രീറ്റ്മെന്റ് എടുത്തിരിക്കുകയാണ്. അതെനിക്ക് ഒഴിവാക്കാൻ പറ്റാത്തത് ആയി പോയി. ഏഴ് ദിവസം അവിടെ വേണം. വിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് രക്ഷയുടെ വിവാഹം മിസ് ആയത്. അതിൽ ഏറ്റവും കൂടുതൽ വിഷമം ഉള്ളതും എനിക്കാണ്. കാരണം ഓൺസ്‌ക്രീൻ ഭർത്താവും ഓഫ് സ്‌ക്രീൻ ഭർത്താവും ഒരുമിച്ച് നിൽക്കുന്നത് നല്ല രസമായിരുന്നു. അത് ഞാൻ അവളോട് പറയുകയും ചെയ്തു. പക്ഷേ വിധി എന്ന് പറയാം. താരങ്ങളെ സംബന്ധിച്ച് പല പരിപാടികളിൽ നിന്നും മാറി നിൽക്കേണ്ടി വരാറുണ്ട്.

സാന്ത്വനം സീരിയലിനെ പറ്റി ഗിരീഷിന് പറയാനുള്ളത്.. സാന്ത്വനം ഇപ്പോൾ റേറ്റിങ്ങിൽ ഒന്നാമത് ആണ്. ഏഴ് മണിയ്ക്ക് ആണെങ്കിലും എല്ലാ കുടുംബപ്രേക്ഷകരും യുവാക്കളും മുതിർന്നവരുമൊക്കെ ഒരുപോലെ കാണുന്ന സീരിയലാണ്. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്നതാണ് സാന്ത്വനം. ചെറുപ്പക്കാർ പോലും മുന്നോട്ട് വന്നിട്ട് ഞങ്ങൾ ഇത് കാണുന്നുണ്ടെന്ന് വെളിപ്പെടുത്തി.

ALSO READ

റോബിൻ ഇച്ഛിച്ചതും പാൽ, ബിഗ്ഗ് ബോസ് കൽപ്പിച്ചതും പാൽ ; ഡോക്ടർ മച്ചാന്റെ ഭാര്യയായി ദിൽഷ

അങ്ങനെ ഞാൻ പറഞ്ഞ് കേൾക്കുന്നത് ഈ സീരിയലിലൂടെയാണ്. ഭാഗ്യജാതകം എന്ന സീരിയലിന് ശേഷമാണ് സാന്ത്വനത്തിലേക്ക് എത്തുന്നത്. അതിന്റെ കൺട്രോളർ സജിയേട്ടനാണ് സാന്ത്വനത്തിന്റെയും. ഇങ്ങനൊരു പ്രൊജക്ട് ഉണ്ട് ചെയ്യാൻ താൽപര്യമുണ്ടോന്ന് ചോദിച്ചിരുന്നു.

Advertisement