Home Entertainment Celebrities

ആദ്യ ചിത്രത്തിലെ നായികയെ ജീവിതത്തിലും ഒപ്പം ചേർത്തപ്പോൾ ഇരുവരും ഒന്നിച്ചുള്ള യാത്രയും അതിമനോഹരമായി ; ഭാര്യയെ ചേർത്തുനിർത്തി ചുംബിച്ച് യാഷ് : ചിത്രത്തിൽ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ

264

കെ.ജി.എഫ് 2 എന്ന സിനിമയുടെ വിജയാഹ്ലാദങ്ങൾക്കിടെയാണ് ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം യാഷ്. ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിയ ചിത്രം പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്നുപോലും പ്രശംസാപ്രവാഹമാണ് താരത്തിനിപ്പോൾ ലഭിയ്ക്കുന്നത്.

കന്നഡയിൽ മാത്രം അറിയപ്പെട്ടിരുന്ന യാഷ് ഇപ്പോൾ സിനിമാലോകത്തിന്റെയാകെ റോക്കി ഭായിയാണ്. കഴിഞ്ഞ കുറേ നാളുകളായി കെ.ജി.എഫിന്റെ പ്രചാരണപരിപാടികളുടെ തിരക്കുകളിലായിരുന്നു യാഷും സംവിധായകൻ പ്രശാന്ത് നീലും മറ്റ് അണിയറ പ്രവർത്തരുമെല്ലാം.

Advertisements

ALSO READ

ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക ; ശ്രദ്ധ നേടി അഖിൽ മാരാരുടെ പോസ്റ്റ്

എന്നാൽ ഇപ്പോൾ സിനിമാതിരക്കുകളിൽനിന്നും ഒഴിഞ്ഞ് വെക്കേഷൻ കാലം ആസ്വദിക്കുകയാണ് യാഷും കുടുംബവും. ഭാര്യ രാധിക പണ്ഡിറ്റിനും മക്കൾക്കുമൊപ്പം വെക്കേഷൻ കാലം ആസ്വദിക്കുകയാണ് ഇപ്പോൾ യാഷ്. സോഷ്യൽ മീഡിയയിൽ സജീവമായ രാധിക പണ്ഡിറ്റ് അവിടെനിന്നുള്ള ചിത്രങ്ങൾ തങ്ങളുടെ സുന്ദരനിമിഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചില മനോഹര ചിത്രങ്ങളാണ് ആരാധകരെ ആഹ്ലാദത്തിലാക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലെ നായികയെ ജീവിതത്തിലും ഒപ്പം ചേർത്തപ്പോൾ ഇരുവരും ഒന്നിച്ചുള്ള യാത്രയും അതീവമനോഹരമായിത്തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് പുതിയ ചിത്രങ്ങൾ. യാഷും രാധികയും പ്രണയാർദ്രമായി കടൽക്കരയിൽനിന്ന് ചുംബിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി രാധിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽനിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് പലരും കുറിക്കുന്നു. ഇവരുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ, ഈ സ്നേഹത്തെ കണ്ണുവെക്കല്ലേ എന്നു തുടങ്ങി സ്നേഹത്തിൽ പൊതിഞ്ഞ നിരവധി കമന്റുകളാണ് ആരാധകർ തങ്ങളുടെ റോക്കി ഭായിക്ക് നൽകുന്നത്.

വർണ്ണക്കണ്ണടകൾക്കിടയിലൂടെ ഞങ്ങൾ കാണുന്നു എന്ന തലക്കെട്ടോടെയാണ് രാധിക പണ്ഡിറ്റ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബം മാത്രമല്ല കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലും ഇവർക്കൊപ്പം ഉണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും യഷും പ്രശാന്ത് നീലും ഒന്നിച്ചുള്ളള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

മോഗിന മനസു എന്ന ചിത്രത്തിലെ നായകനായാണ് യാഷ് കന്നട സിനിമയിലെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. ആ ചിത്രത്തിലെ നായികയായിരുന്നു രാധിക പണ്ഡിറ്റ്. സിനിമാസെറ്റിൽ വെച്ച് പരിചയപ്പെട്ട ഇരുവരും ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായും വിവാഹമായും വളരുകയായിരുന്നു. 2016 ഡിസംബർ 9-നായിരുന്നു യാഷിന്റെയും രാധിക പണ്ഡിറ്റിന്റെയും വിവാഹം. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. അയ്റയും യഥർവും.

കെ.ജി.എഫിന്റെ വലിയ വിജയം തെന്നിന്ത്യൻ സിനിമാലോകത്തെ ആകെ ഇളക്കിമറിച്ചിരിക്കുകയാണ്. പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിൽ 250 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കെ.ജി.എഫ് കളക്ട് ചെയ്തത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടൺ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഏപ്രിൽ 14ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ മലയാളത്തിലുള്ള വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

1960-70 കാലഘട്ടത്തിൽ കോലാർ സ്വർണ്ണഖനി തൊഴിലാളികളുടെ അടിമജീവിതവും അവരുടെ അതിജീവനവും തുടർന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളർച്ചയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെ.ജി.എഫിൽ ദൃശ്യവൽക്കരിക്കുന്നത്. കെ.ജി.എഫിന്റെ ആദ്യഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷൻ നേടുന്ന കന്നട ചിത്രമായി.

ALSO READ

ദിലീപ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ; അയാൾക്ക് ഒരു ഇഷ്യൂ വന്ന സമയത്ത് ആ സ്നേഹം കാണിച്ചത് വലിയൊരു അപരാധമായി : കൊല്ലം തുളസി

2018-ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിന്റെ അപ്രതീക്ഷിതവിജയമാണ് രണ്ടാം ഭാഗം ചിത്രീകരിക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത്. പിന്നീട് 2020-ഓടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പലതവണ റിലീസ് മാറ്റിവെക്കേണ്ടി വന്നു. കെ.ജി.എഫ് ചാപ്റ്റർ 2-വിന്റെ വിജയത്തിന് പിന്നാലെ ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയൊരു വാർത്ത കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. കെ.ജി.എഫിന്റെ മൂന്നാം ഭാഗവും ആരാധകരിലേക്കെത്തുമെന്നതാണ് ആ വാർത്ത. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകളുണ്ട്.

Advertisement