ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകളും ട്രാൻസ് വുമൺസുമായ ശ്രുതി സിതാരയും ദയ ഗായത്രിയും ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തത് കേരളക്കരയ്ക്ക് പുതിയ സന്തോഷമാണ് പകർന്നത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ലെസ്ബിയൻ ജോഡികളായ ശ്രുതി സിത്താരയും ദയ ഗായത്രിയും ഒന്നിക്കുന്നു എന്ന സന്തോഷം പങ്കുവെച്ചത് മുതൽ ഇവർക്ക് ആശംസാ പ്രവാഹമാണ്.
രണ്ട് വർഷമായി ഉണ്ടായിരുന്ന ഇഷ്ടമാണ് പ്രണയമായി മാറിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. മിസ് ട്രാൻസ് ഗ്ലോബൽ പട്ടം നേടിയ ട്രാൻസ് വുമൺ ശ്രുതി സിതാരയും ദയ ഗായത്രിയും വാർത്തകളിൽ നിറഞ്ഞപ്പോൾ ഇത്തരത്തിലുള്ള പ്രണയം പറഞ്ഞ് മറ്റൊരു ട്രാൻസ് ലെസ്ബിയൻ കപ്പിളും രംഗത്തെത്തിയിരുന്നു.
ALSO READ

എമി എബ്രഹാമും ചിപ്പി എന്ന സൃൻഡ ശ്രാവണിയു
കമ്മ്യൂണിറ്റിയിൽ നിന്നു തന്നെയുള്ള ഒരാൾ പങ്കാളി ആയപ്പോഴുള്ള അനുഭവത്തെ കുറിച്ച് ശ്രുതിയും ദയയും മനസ് തുറന്നപ്പോഴും ഇവരുടെ പ്രണയം സോഷ്യൽ മീഡിയ പേജുകളിൽ ഒതുങ്ങുകയായിരുന്നു. ചിക്കു എന്ന മാണ് പ്രണയം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ തുറന്ന് പറച്ചിൽ.
2021 മുതൽ ഇരുവരും ഒരുമിച്ചാണ്. സൃൻഡയുടെ ഫേസ്ബുക്ക് പേജിലെ കവർ പിക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് കല്യാണപ്പെണ്ണിന്റെ ലുക്കിൽ എമി നിൽക്കുമ്പോൾ കഴുത്തിൽ മഞ്ഞച്ചരടിൽ കെട്ടിയ മഞ്ചൾ അണിഞ്ഞു സുമംഗലിയായി നിൽക്കുന്ന ചിത്രമാണ്. ഇരുവരും കഴിഞ്ഞ മാസമാണ് തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.
ALSO READ

എമി കൊല്ലം സ്വദേശിയാണ്. അനുരൂപമായ ഏകസ്വരത്തെ കണ്ടെത്തുന്നതാണ് സന്തോഷത്തിന്റെ രഹസ്യം എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൃൻഡ കുറിച്ചിരിക്കുന്നത്. സുഹൃത്തുക്കളെല്ലാം ഇവർക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു.









