അന്ന് വിവാഹ നിശ്ചയം കഴിഞ്ഞ് അമ്മായിയപ്പൻ പറഞ്ഞത് ഇങ്ങന, താൻ അന്തംവിട്ട് നിന്നു പോയി: വെളിപ്പെടുത്തലുമായി ആസിഫ് അലി

6553

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. നിരവധി സൂപ്പർ ഹിറ്റി സിനിമകളിൽ നായകനായും വില്ലനായും എല്ലാം വേഷമിട്ട ആസിഫിന് ആരാധകരും ഏറെയാണ്.

ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ ആസിഫിന് സാധിക്കാറുണ്ട്.

Advertisements

അതേ സമയം വീട്ടിലുണ്ടെങ്കിൽ കുളിപ്പിക്കുന്നത് മുതൽ എല്ലാ കാര്യത്തിനും പിള്ളേർക്ക് ഡാഡ മതിയെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്. ഭാര്യയുടെ പിന്തുണയെ പറ്റി ആസിഫും പറയുന്നു.സിനിമാ ചിത്രീകരണത്തിനിടയിലും നോമ്പെടുത്ത് റംസാൻ ആഘോഷിച്ചിരുന്നു താരകുടുംബം.

Also Read
ഞങ്ങടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞതോടെ അവർ എല്ലാം ഹാപ്പിയായി, ആദ്യരാത്രിയെ കുറിച്ച് പറഞ്ഞ് സജിൻ ടിപി

രണ്ട് ആൺകുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്. ഞാനും അനിയനും പുറത്ത് പോയാൽ വീട്ടിലേക്ക് ഫോൺ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോൾ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്. അവളറിയാതെ ഞാൻ എവിടെയും പോകില്ല. എന്നോട് ചോദിക്കാൻ മടിയാണെങ്കിൽ അനിയൻ പോക്കറ്റ് മണി ചോദിക്കുന്നത് ഇത്താത്തയോടാണ്.

അഷ്‌കറിന് വേണ്ടി പെണ്ണ് നോക്കുകയാണ് അവളിപ്പോൾ. അതിലും ചേട്ടത്തിയുടെ പവർ വിനിയോഗിക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമെല്ലാം കൂടെ നിർത്തുന്നത് സമയാണെന്നും ആസിഫ് വ്യക്തമാക്കുന്നു.
ഇത്രയൊക്കെ സിങ്ക് ആയിട്ടും മലബാറിലെ ചില വാക്കുകൾ എന്നെ ഇപ്പോഴും കുഴപ്പിക്കും. വിവാഹനിശ്ചയത്തിന് സമയുടെ പപ്പ എനിക്കൊരു വാച്ച് തന്നു.

എന്നിട്ട് കൈയ്യിലേക്ക് നോക്കി വാച്ച് കയ്ക്ക് എന്നൊരു ഡയലോഗ്. വാച്ച് കഴിക്കാനോ, സത്യത്തിൽ കൈയ്യിൽ കിടക്കുന്ന വാച്ച് ഊരാനാണ് അദ്ദേഹം പറഞ്ഞതെന്ന് ആസിഫ് വ്യക്തമാക്കുന്നു. അതേ സമയം തെന്നിന്ത്യൻ യുവ നടി ആ ക്ര മി ക്ക പ്പെ ട്ട സംഭവത്തെ കുറിച്ച് ആസിഫ് പറഞ്ഞത് ഇങ്ങനെ:

Also Read
അവസാനമായി എനിക്ക് വാപ്പയെ ഒന്നു കാണാൻ പോലും സാധിച്ചില്ല, സങ്കടത്തോടെ കലാഭവൻ നവാസ് പറയുന്നു

ഹണിബീ ടു വിൽ അഭിനയിക്കുമ്പോഴാണ് അതുണ്ടാവുന്നത്. കേട്ടതൊന്നും സത്യമാകല്ലേ എന്നാണ് ആദ്യം പ്രാർഥിച്ചത്. അച്ഛൻ മ രി ച്ച തി ന്റെ വിഷമം മാറുന്നതിന് മുൻപാണ് അവൾക്ക് ഈ അനുഭവം നേരിടേണ്ടതായി വന്നത്. വളരെ അടുത്ത് നിന്ന് ആ വേദന അറിഞ്ഞിട്ടുണ്ട്. നമുക്ക് അടുത്ത് അറിയാവുന്ന ഒരാൾക്ക് സംഭവിക്കുന്നത് വരെ എല്ലാം വെറും വാർത്തകൾ മാത്രമായിരുന്നു.

ഇതൊക്കെ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നമ്മളൊക്കെ കരുതൽ എടുക്കണമെന്ന് ചിന്തിച്ച് തുടങ്ങിയത് അതിന് ശേഷമാണെന്നാണ് ആസിഫ് അലി വ്യക്തമാക്കുന്നു.

Advertisement