ഞങ്ങടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞതോടെ അവർ എല്ലാം ഹാപ്പിയായി, ആദ്യരാത്രിയെ കുറിച്ച് പറഞ്ഞ് സജിൻ ടിപി

494

മലയാളം മിനീസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. 2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ മികച്ച സ്വീകാര്യതയോടെ മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിന് ഇടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്.

എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഇത് തന്നെയാണ് സാന്ത്വനം സീരിയലിന്റെ വിജയ രഹസ്യവും. സാന്ത്വനം പരമ്പരയിലൂെടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ ടിപി. സ്വന്തം പേരിനെക്കാളും ശിവൻ എന്നാണ് നടനെ അറിയപ്പെടുന്നത്. സജിന്റെ ആദ്യത്തെ പരമ്പരയാണ് സാന്ത്വനം.

Advertisements

തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത് എങ്കിലും ജീവിതം മാറ്റി മറിക്കുന്നത് സാന്ത്വനം സീരിയലാണ്. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടന് ലഭിക്കുന്ന ജനപിന്തുണ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ ഇവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു.

Also Read
ആരെയും വെളുപ്പിക്കാനല്ല ഇത്, സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാൻ വാങ്ങിച്ചിട്ടമില്ല, ചാണകം ഗോപിയെ വെളുപ്പിക്കാൻ വന്നതാണോടാ എന്ന ചോദ്യത്തിന് മറുപടിയുമായി ടിനി ടോം

ഡോ. ഗോപിക അനിലാണ് സാന്ത്വനത്തിൽ സജിന്റെ നായികയായി എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ശിവാഞ്ജലിമാരുടെ വിവാഹം കഴിഞ്ഞതോടെയാണ് ഈ ജോഡി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം വഴക്കും ബഹളവും ആയിരുന്നെങ്കിലും പിന്നീട് ശിവനും അഞ്ജലിയും തമ്മിൽ അടുക്കുകയായിരുന്നു.

ഇവരുടെ റൊമാൻസ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. അടുത്തയിടെ ആയിരുന്നു ശിവന്റേയും അഞ്ജലിയുടേയും ഫസ്റ്റ് നൈറ്റ്. പ്രേക്ഷകർ മാത്രമല്ല ട്രോളന്മാരും ഇവരുടെ ആദ്യരാത്രി ആഘോഷമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമുള്ള ഇവരുടെ ആദ്യരാത്രിയെ ചുറ്റിപ്പറ്റി നിരവധി രസകരമായ ട്രോളുകൾ വന്നിരുന്നു.

കൂടാതെ ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങളും ഇവർ വെറുതെ വിട്ടില്ല. ഇപ്പോഴിത ആദ്യരാത്രിയ്ക്ക് ശേഷമുള്ള ആഫ്റ്റർ എഫക്ടിനെ കുറിച്ച് പറയുകയാണ് സജിൻ. നൽകിയ അഭിമുഖത്തിലാണ് ഓൺസ്‌ക്രീൻ ഫസ്റ്റ് നൈറ്റിന് ശേഷമുള്ള വിശേഷം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകർ ശിവാഞ്ജലിമാരുടെ ഫസ്റ്റ് നൈറ്റിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സജിൻ പറഞ്ഞത്.

സജിൻ ടിപിയുടെ വാക്കുകൾ ഇങ്ങനെ: കഴിഞ്ഞ കുറെ നാളുകളായി ശിവാഞ്ജലിയുടെ ഫസ്റ്റ്നൈറ്റിനെ കുറിച്ച് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്താ ഇവരുടെ ഫസ്റ്റ് നൈറ്റാവാത്തെ എന്നായിരുന്നു സംശയം. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്. ശിവന്റേയും അഞ്ജലിയുടേയുടേയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞതിൽ പ്രേക്ഷകരാണ് സന്തോഷിക്കുന്നത്. ആദ്യരാത്രിയുടെ എപ്പിസോഡിന് ശേഷം നല്ല ട്രോളുകളും എഡിറ്റ് ചെയ്ത് വീഡിയോകളും ഒക്കെ കിട്ടിരുന്നു. അതൊക്കെ നല്ല രീതിയിൽ ആസ്വദിക്കാറുണ്ട്. ഷഫ്നയും കാണുന്ന ട്രോളുകളും എഡിറ്റ് ചെയ്ത വീഡിയോകളും അയച്ച് തരും.

Also Read
Also Readമകളെ വിറ്റ് കാശാക്കുകയാണോ എന്ന് ചേദിച്ചവരുണ്ട്, സഹതാപം കിട്ടാൻ അല്ലേ മകളെ ഉപയോഗിക്കുന്നതെന്ന് ചോദിച്ചവരുമുണ്ട്; വേദനയോടെ സലീം കോടത്തൂർ

ശിവാഞ്ജലി ജോഡി ഇത്രത്തോളം ഹിറ്റാവുമെന്ന് ഒ പ്രതീക്ഷിച്ചിരുന്നില്ലു. ഇടയ്ക്ക് സെറ്റിൽ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെ ഉള്ളതാണോ എന്നൊക്കെ. കൂടാതെ തന്നെ ഇത്രയും ജനപിന്തുണ കിട്ടിയ ജോഡികൾ കുറവാണെന്നും സജിൻ പറഞ്ഞു.ശിവാഞ്ജലിയുടെ പോപ്പുലാരിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.

Advertisement