സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട റൊമാന്റിക് ഹീറോയാണ് സാന്ത്വനം എന്ന പരമ്പരയിലെ ശിവനെ അവതരിപ്പിക്കുന്ന സജിൻ ടിപി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം പരമ്പരയിലെ നായക കഥാപാത്രം ശിവനായി തിളങ്ങുന്നത് സജിൻ പ്രമുഖ നടി നടി ഷഫ്നയുടെ ഭർത്താവ് കൂടിയാണ്.
സിനിമാ മോഹം ഏറെയുണ്ടായിരുന്ന സജിൻ സാന്ത്വനം സീരിയലിലൂടെ നേടിയെടുത്തത് മലയാളികളായ മുഴുവൻ സീരിയൽ പ്രേമികളുടേയും ആരാധനയാണ്. ഏതാണ്ട് നൂറു സിനിമകൾ ചെയ്തു തീർത്തത്തിന്റെ അത്രം നേട്ടം ഒരൊറ്റ സീരിയലിലൂടെ സജിൻ നേടിയെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
അതേ സമയം നടി ഷഫ്നയും ആയുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം ഇരുവരും ആരാ ധകരോട് പലതവണ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അന്യ മതസ്ഥരായ ഇരുവർക്കും ഒന്നിച്ചു ചേരാൻ പ്രതിബന്ധങ്ങൾ ഏറെ ഉണ്ടായിരുന്നു. എല്ലാ വിലക്കുകളെയും മറികടന്ന് സജിനും ഷഫ്നയും ഒന്നാവുക ആയിരുന്നു.

സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രമായി സജിൻ തകർത്ത് അഭിനയിക്കുമ്പോൾ ഏറെ സന്തോഷ ത്തിലൂടെ കടന്നു പോകുന്നത് ഭാര്യ ഷഫ്ന തന്നെയാണ്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷഫ്ന.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന അയ്മ ടെലിവിഷൻ അവാർഡ്സിൽ സജിനും ഗോപികക്കും പുരസ്‌കാരം ലഭിച്ചിരുന്നു. നടൻ ജയസൂര്യയാണ് അവാർഡ് വിതരണം ചെയ്തത്. ഇതിന്റെ സന്തോഷമാണ് ഷഫ്‌ന ഇപ്പോൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.
പരസപരം സ്‌നേഹ ചുംബനങ്ങൾ നൽകിയുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ഷഫ്ന ഈ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. സജിനും ഗോപികയും പുരസ്‌കാരം ഏറ്റുവാങ്ങുന്ന വീഡിയോ കൂടി ഷഫ്‌ന ഷെയർ ചെയ്തിട്ടുണ്ട്.

എന്തായാലും പ്രേക്ഷകർ അവരുടെ പ്രിയ പ്രണയജോഡി ശിവാഞ്ജലിക്ക് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ്. ഷഫ്നയുടെ പോസ്റ്റിന് താഴെയും ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഞങ്ങളുടെ ശിവേട്ടനെ ഇത്ര സ്മാർട്ടാക്കുന്നത് ഷഫ്ന ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്.
എന്തായാലും ശിവേട്ടന് ഇനിയും ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കാൻ കഴിയട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്. അതേ സമയം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഷഫ്‌ന ഇപ്പോൾ സിനിമയിൽ ഇന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സീരിയൽ രംഗത്ത് സജീവമാണ്.









