Home Entertainment Celebrities

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാർത്ഥിയാണ് ധന്യ ; ലക്ഷ്മി പ്രിയയെപ്പോലെയുള്ള കുലസ്ത്രീകളെയാണോ പ്രേക്ഷകർക്ക് വേണ്ടതെന്ന് എനിക്കറിയില്ല : ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് നിമിഷ

557

കഴിഞ്ഞയാഴ്ചത്തെ എലിമിനേഷനിലായിരുന്നു നിമിഷ പുറത്തായത്. റോൺസൺ അല്ലെങ്കിൽ താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് നേരത്തെ തന്നെ തോന്നിയിരുന്നുവെന്ന് നിമിഷ പറഞ്ഞിരുന്നു.

ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള നിമിഷയുടെ അഭിമുഖം വൈറലായിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹമത്സരാർത്ഥികളെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ഏറ്റവും ക്രൂക്കഡായി തോന്നിയത് ധന്യമേരി വർഗീസിനെയാണെന്നായിരുന്നു നിമിഷ പറഞ്ഞത്.

Advertisements

ALSO READ

ലക്ഷ്മി പ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ് പ്രേക്ഷകർക്ക് ആവശ്യം, വൈകാതെ ജാസ്മിനും പുറത്താകും, വംളിപ്പെടുത്തലുമായി നിമിഷ

കുലസ്ത്രീ ഫെമിനിസം പ്രശ്നം വന്നപ്പോൾ ഞാൻ എന്റെ നിലപാട് പറഞ്ഞിരുന്നു. കുക്കിംഗ് അറിയാത്തതോ വീട് നോക്കാത്തതോ ഒരു പ്രശ്നമായി കാണുന്നയാളല്ല ഞാൻ. വൈൽഡ് കാർഡ് വന്ന സമയത്താണ് ഒരു ഓളമുണ്ടായത്. അവർ ഇത്രയും വലിയ ബോംബ് പൊട്ടിക്കുമെന്നൊന്നും കരുതിയിരുന്നില്ല. റിയാസിനെക്കുറിച്ച് മനസിലാക്കിയത് അവിടെ എത്തിയപ്പോഴാണ്. എന്നോടും ജാസ്മിനോടും അവൻ നന്നായി മിണ്ടുന്നുണ്ടായിരുന്നു. അത് കണ്ട് ജാസ്മിന് പൊസസീവായിരുന്നു. എന്റെ ഫ്രണ്ടിനോട് നീ മിണ്ടണ്ട എന്ന് പറയുമായിരുന്നു.

ദിൽഷ ഞങ്ങളോടെല്ലാം മിണ്ടുന്നതും കുറവാണ്. എല്ലാവർക്കും അങ്ങനെയൊരു തോന്നലുണ്ട്. ഇടയ്ക്ക് ലക്ഷ്മി പ്രിയ ദിൽഷയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. നീ അവരിൽ ഒതുങ്ങാതെ എല്ലാവരോടും സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷവും ദിൽഷയിൽ മാറ്റങ്ങളൊന്നും കണ്ടിരുന്നില്ലെന്നുമായിരുന്നു നിമിഷ പറഞ്ഞത്.

ALSO READ

പതിനഞ്ച് വർഷത്തെ പരിചയം, പത്ത് വർഷത്തെ പ്രണയം, വജ്രത്തിലെ മമ്മൂട്ടിയുടെ മകൻ മിഥുൻ മുരളിക്ക് ഇനി വിവാഹം, വിശേഷങ്ങൾ പറഞ്ഞ് മിഥുനും കല്ല്യാണിയും

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാർത്ഥിയാണ് ധന്യ. ചിരിച്ചോണ്ട് നമ്മുടെ നെഞ്ചിൽ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അതൊരു കഴിവാണ്. ബ്ലസ്ലിയും അതേപോലെയാണ്. ഡെയ്സി പോവുമ്പോൾ അടുത്ത് വിളിച്ച് ജാവോ എന്ന് പറയുന്നത് കണ്ടിരുന്നു. അതെത്ര ക്രൂക്കഡാണ്. അത്രയും വേദനിച്ച് നിൽക്കുമ്പോൾ അങ്ങനെയൊരു കമന്റ് പറഞ്ഞത് വളരെ മോശമാണെന്നായിരുന്നു നിമിഷ അഭിപ്രായപ്പെട്ടത്.

ധന്യ, ജാസ്മിൻ, അഖിൽ, ഡോക്ടർ റോബിൻ, ബ്ലസ്ലി എന്നിവരായിരിക്കും ടോപ് ഫൈവിലേക്കെത്തുന്നത് എന്ന് തോന്നുന്നു. എല്ലാ എലിമിനേഷനിലും പിടിച്ചിടുകയാണെങ്കിൽ വൈകാതെ തന്നെ ജാസ്മിൻ ഇങ്ങെത്തും. ഫിസിക്കൽ ടാസ്‌ക്കിൽ റോൺസണെ തോൽപ്പിക്കാൻ ആരുമില്ല അവിടെ. നിലപാട് പറഞ്ഞ ഞാനിവിടെ നിൽക്കുന്നു. ഒന്നും മിണ്ടാത്ത റോൺസൺ അവിടെയും. സുചിത്ര, അപർണ, ധന്യ ഈ മൂന്ന് പേർ അവിടെ ഒന്നും ചെയ്യാതെ ഇരിക്കുന്നവരാണ്. ലക്ഷ്മി പ്രിയയെപ്പോലെയുള്ള കുലസ്ത്രീകളെയാണോ പ്രേക്ഷകർക്ക് വേണ്ടതെന്ന് എനിക്കറിയില്ല.

 

Advertisement