Home Entertainment Celebrities

ഞാൻ ആദ്യമായി ജീവിതത്തിൽ കാണുന്ന സൂപ്പർസ്റ്റാർ അദ്ദേഹമാണ് ; ഒരു നടനേക്കാളുപരി അദ്ദേഹം ഇത്രയും വലിയ വ്യക്തിത്വമാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ല : സുരേഷ് ഗോപിയെക്കുറിച്ച് പ്രിയങ്ക

995

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയങ്ക നായർ. വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ പ്രിയങ്കാ നായർ അഭിനയിച്ചിരുന്നു

ടിവി ചന്ദ്രൻ ഒരുക്കിയ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായർ സിനിമയിൽ തിളങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisements

അന്താക്ഷരി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ സുരേഷ് ഗോപിയോടൊപ്പമുള്ള തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പിയങ്ക. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, കൂടെ അഭിനയിച്ച താരങ്ങളെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കവേയാണ് സുരേഷ് ഗോപിയെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്.

Also Read
ഇത്ര സിനിമകൾ ചെയ്തിരിക്കും എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല, എന്താ സിനിമയൊന്നും ഇല്ലേ എന്ന് കുത്തി ചോദിക്കുന്നവർക്ക് നമിതാ പ്രമോദിന്റെ കിടിലൻ മറുപടി

സുരേഷ് ഗോപി എന്ന് പറയുമ്പോഴുള്ള അനുഭവമെന്താണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം.വല്യേട്ടൻ. ഞാൻ ആദ്യമായി ജീവിതത്തിൽ കാണുന്ന സൂപ്പർസ്റ്റാർ സുരേഷ് ഏട്ടനാണ്. ബാലതരംഗവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കൊക്കെ സുരേഷേട്ടൻ വന്നിരുന്നു. സുരേഷേട്ടന്റെ വീട്ടിലൊക്കെ നമ്മൾ പോയിട്ടുണ്ട്.

ഇതൊക്കെ സിനിമയിൽ വരുന്നതിന് മുന്നെയാണ്. ഞാൻ എന്റെ പ്ലസ്ടു, ഡിഗ്രി ഒക്കെ പഠിക്കുന്ന സമയത്താണ്. പക്ഷെ, നമ്മൾ കാണുന്നത്, അടുത്ത് ഇടപെഴകുന്നതൊക്കെ ഇത്രയും വലിയ ആളോടാണെന്ന് അന്ന് ശരിക്കും അറിയില്ലായിരുന്നു. ഒരു നടനേക്കാളുപരി അദ്ദേഹം ഇത്രയും വലിയ വ്യക്തിത്വമാണെന്ന് തിരിച്ചറിഞ്ഞില്ല, അന്ന് തീരെ ചെറുതല്ലേ.

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വൽത്മാൻ മാൻ പ്രിയങ്കയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത സിനിമയിൽ ഉണ്ണി മുകുന്ദൻ, അനു മോഹൻ, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുൽ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Also Read
ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

Advertisement