Home Entertainment Celebrities

നടിയായത് വീട്ടിലെ ദാരിദ്ര്യം തീർക്കാൻ, അയൽവാസിയായ അധ്യാപകനും ആയുള്ള നീണ്ട നാളത്തെ പ്രണയത്തിന് സംഭവിച്ചത് ഇങ്ങനെ: ജീവിതം പറഞ്ഞ് കാലടി ഓമന

199

വർഷങ്ങളായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ കാലടി ഓമന പിന്നീട് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും മികച്ച വേഷങ്ങളുമായി തിളങ്ങുകയായിരുന്നു.

അതേ സമയം വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് നടി അഭിനയത്തിൽ എത്തുന്നത്. സിനിമ യിൽ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

Advertisements

നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാത് കാലടി ഓമന തന്റെ പഴയകാലത്തെ കുറിച്ച് തുറന്നു പറഞ്ഞത്. കാലടി ഓമനയുടെ വാക്കുകൾ ഇങ്ങനെ:

കുഞ്ഞുപ്രായത്തിൽ തന്നെ അച്ഛനേയും അമ്മയേയും നോക്കി തുടങ്ങി. അഞ്ചാറ് വയസ്സ് ഉള്ളപ്പോൾ ആണ് അഭിനയം തുടങ്ങുന്നത്. കലയോടുള്ള സ്നേഹം ആയിരുന്നില്ല ദാരിദ്ര്യം ആയിരുന്നു അഭിനയ മേഖല യിലേക്ക് എത്തിച്ചത്.

Also Read: ഒരു 50 വയസ്സൊക്കെ വരെയേ ഞാൻ കാണൂ, പോയാലും നിന്റെ മോളായി ഞാൻ ജനിക്കും എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു, അച്ഛനെ കുറിച്ച് നെഞ്ചു പൊട്ടി സൗഭാഗ്യ, കണ്ണുനിറഞ്ഞ് ആരാധകർ

നമുക്ക് ജീവിക്കാൻ ഉള്ള ചുറ്റുപാടുകൾ ഉണ്ടായിരുന്നില്ല. അച്ഛന് ആകെ ഒരു മാടക്കട ആയിരുന്നു ഉണ്ടാ യിരുന്നത്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം. ജീവിക്കാനുള്ള പ്രയാസം കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്, ഞാൻ കുഞ്ഞുന്നാൾ മുതൽ കഷ്ടപെട്ടിട്ടാണ് എന്റെ അച്ഛനെയും അമ്മയേയും നോക്കിയതെന്ന്.

എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കണ്ടിട്ടാകണം നല്ല ഹൃദയം ഉള്ള ഒരു മനുഷ്യന് എന്നോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും നല്ലൊരു ജീവിതം തരികയും ചെയ്യുന്നത്.
ഒറ്റവരിക്ക് നിർത്താനുള്ള ജീവിതവും ആയിരുന്നില്ല എന്റേത്. ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിച്ച ജീവിതം ആയിരുന്നു എന്റേത്.

പതിനാറുവയസ്സ് ഉള്ളപ്പോൾ ആയിരുന്നു നാടകത്തിൽ വരുന്നത്. കാശ് കളയാതെ സൂക്ഷിക്കണം വീട് വേണം, ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്നായിരുന്നു ലക്ഷ്യവും. ഇന്നും എനിക്ക് ധൂർത്തടിക്കാൻ ഇഷ്ടമല്ല. ജീവിതത്തിലെ പ്രയാസം അറിഞ്ഞുകൊണ്ടുള്ള ജീവിതം ആയതുകൊണ്ടാണ് ഇന്നും തുടരുന്നത്.

നാടകത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായി ജീവിക്കുമ്പോഴാണ് അയൽവാസിക്ക് എന്നോട് പ്രണയം തോന്നുന്നത്. എന്നാൽ ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം പട്ടിണി ആകില്ലേ. അതുകൊണ്ടുതെന്ന് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു ഞാൻ വിവാഹം കഴിക്കുന്നത്.

Also Read: അതിനി വേണമോ വേണ്ടയോ എന്ന ചിന്ത സതയത്തിൽ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല, ആ സന്തോഷ വാർത്ത അറിയിച്ച് ബിജു മേനോൻ, ആശംസകളുമായി ആരാധകർ

ഞാൻ പോയാൽ എങ്ങനെ ജീവിക്കും എന്ന് ഓർത്തുകൊണ്ട് വിവാഹം പത്തുവർഷമാണ് നീണ്ടു പോയത്. നാടകനടി ആയതുകൊണ്ടുതന്നെ പുള്ളിയുടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായി. പത്തു വർഷത്തെ സ്നേഹത്തിനു ശേഷമാണു ഞാൻ വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹം, അമ്മയ്ക്ക് വീട് ഇതൊക്കെ ചെയ്തു കുടുംബത്തെ ഒരു നിലക്ക് ആക്കിയ ശേഷമാണു ഞാൻ വിവാഹം കഴിക്കുന്നത്.

അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ജീവിച്ചത്, എന്ന് മക്കളോട് പറയാറുണ്ട് രണ്ടു പെൺകുട്ടികൾ ആയിരുന്നു. അധ്യാപകൻ ആയിരുന്നു ഭർത്താവ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയം ഞാൻ നിർത്തുകയായിരുന്നു. മൂത്ത മകൾക്ക് പത്തുവയസ്സ് ആയ ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതെന്നും കാലടി ഓമന വ്യക്തമാക്കുന്നു.

Advertisement