മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ പരിസമാപ്തിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ആരാധകർ പ്രതീക്ഷിയോട കണ്ടിരുന്ന പല മൽസരാർത്ഥികളും ഷോയ്ക്ക് പുറത്തു പോവുകയും അപ്രതീക്ഷരായി പലരും മുൻ നിരയിലേക്ക് കടന്നു വരികയും ചെയ്തിരുന്നു.
അകേ സമയം നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിലേക്ക് നാൽപത് ദിവസത്തിന് ശേഷമാണ് റിയാസ് കടന്നു വരുന്നത്. ഇത്രയും വൈകി വന്നിട്ട് എന്ത് ഉണ്ടാക്കാനാണ്, അതിനകം വിന്നറായി ഒരാളെ തീരുമാനിച്ചത് കൊണ്ട് റിയാസിന്റെ വരവ് വെറുതെയായി തുടങ്ങി നിരവധി കമന്റുകളാണ് തുടക്കത്തിൽ ലഭിച്ചത്.

എന്നാൽ അവിടുന്നിങ്ങോട്ട് മത്സരം മുഴുവൻ മാറുന്നതാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഒന്നിനും കൊള്ളത്തവൻ എന്നും വഴക്ക് കൂടാൻ വേണ്ടി മാത്രം വന്നതാണെന്നും ഒക്കെയുള്ള പേര് റിയാസ് മാറ്റി എടുത്തു. ഇപ്പോൾ ബിഗ് ബോസിലെ ഏറ്റവും നല്ലപ്ലെയർ എന്ന ലേബലാണ് താരം സ്വന്തം ആക്കിയിരിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ നടിയും അവതാരകയും ആയ ജൂവൽമേരിയും റിയാസിന്റെ പ്രകടനത്തെ പറ്റി വാചാലയായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ചെക്കൻ എന്നാണ് റിയാസിനെ ജൂവൽ വിശേഷിപ്പിച്ചിരിക്കുന്നത്.

അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു. അവൻ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്. അദ്ദേഹം പിന്തിരിപ്പൻ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.
പിന്നെ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ആളുകളെ ശ്രദ്ധിക്കുക. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, സ്നേഹവും അഭിമാനവും പങ്കുവെക്കുകയാണെന്നും ജൂവൽ മേരി പറയുന്നു.










