ദിലീപിന്റെ നായികയായി ആദ്യ ചിത്രം, പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല, അവസരങ്ങളും കിട്ടിയില്ല; നടി ശ്രീ ദുർഗ്ഗയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

3032

ഒരൊറ്റ സിനിമയിൽ മാത്രം മുഖം കാണിച്ച് കളം വിടുന്ന നിരവധി താരങ്ങൾ ഉണ്ട് നമ്മുടെ സിനിമാ ലോകത്ത്. അഭിനയിച്ച ഒരേടൊരു സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയവർ ആയിരുന്നു ഇവരിൽ പലരും.

ഇത്തരത്തിൽ അന്യ ഭാഷകളിൽ നിന്ന് മലയാള സിനിമയിൽ എത്തി ഒരു സിനിമയിൽ മാത്രം അഭിനയിച്ച് പിന്നീട് അപ്രത്യക്ഷരായ താരങ്ങളും ധാരാളം ഉണ്ട്. മലയാളത്തിലെ പ്രമുഖനായ തിരക്കഥാകൃത്തും സംവിധായകനുമാണ് രഘുനാഥ് പലേരി.

Advertisements

കടിഞ്ഞൂൽ കല്യാണം, ദേവദൂതൻ, മൈഡിയർ കുട്ടിച്ചാത്തൻ, എന്നും നൻമകൾ, മേലേ പറമ്പിൽ ആൺവീട്, മഴവിൽകാവടി, മധുരനൊമ്പരക്കാറ്റ്, സിന്ദൂരരേഖ, പിൻഗാമി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള രചയിതാവ് കൂടിയായ രഘുനാഥ് പലേരി അടുത്തിടെ അഭിനയ രംഗത്തേക്കും എത്തിയിരുന്നു.

Also Read
ആ റൂമിൽ നിറയെ ആളുകൾ ആയിരുന്നു, പേരിനു പോലും ശരീരത്തിൽ വസ്ത്രമില്ലാതെ ആയിരുന്നു ഞാൻ അവർക്ക് ഇടയിൽ ഉണ്ടായിരുന്നത്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അതേ സമയം ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 1998 ൽ രഘുനാഥ് പാലേരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിസ്മയം. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിസ്മയം എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ചിന്നമണി എന്ന രുക്ക്മണിയെ അവതരിപ്പിച്ചത് ചെന്നൈ സ്വദേശിനിയായ ശ്രീദുർഗ ഗൗതം എന്ന നടി ആയിരുന്നു. ശ്രീദുർഗയുടെ ആദ്യത്തെ മലയാള സിനിമ ആയിരുന്നു വിസ്മയം.

കഷ്ടതയിലും ദുഃഖത്തിലും ജീവിച്ചിരുന്ന രുക്മിണിയിൽ നിന്ന് ജീവിതത്തിന്റെ പ്രകാശം കണ്ടെത്തിയ ചിന്നമ്മണിയിലേക്കുള്ള കഥാപാത്രത്തിന്റെ യാത്ര പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു തുടക്കക്കാരിയുടെ ബുദ്ധിമുട്ടുകളും ഭാഷ അറിയാതെ പ്രശ്‌നങ്ങളൊന്നും തന്നെ ശ്രീ ദുർഗയെ ബാധിച്ചില്ല.

അതു കൊണ്ടു തന്നെ വിസ്മയം എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന് പ്രിയപ്പെട്ടതും ചേർത്തു വെക്കാൻ പറ്റുന്നതുമായി മാറി. വിസ്മയം എന്ന സിനിമയ്ക്ക് ഒപ്പം ശ്രീ ദുർഗ എന്ന നടിയും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിപറ്റുക ആയിരുന്നു.

Also Read
അത് സംഭവിക്കാനായി ഞാൻ കാത്തിരിക്കുന്നു; ഇഷ്ടകഥാപാത്രം അയേൺമാൻ ആണെന്ന് ജൂനിയർ എൻടിആർ

24 വർഷങ്ങൾക്കു മുമ്പാണ് വിസ്മയം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിസ്മയത്തിനു ശേഷം വളരെ കുറച്ചു വേഷങ്ങൾ മാത്രമേ ശ്രീ ദുർഗ ചെയ്തിട്ടുള്ളൂ. ചെയ്ത വേഷങ്ങളെല്ലാം തന്നെ തമിഴിലായിരുന്നു. തമിഴ് സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിയാണ് ഇപ്പോൾ ശ്രീ ദുർഗ.

തന്റെ കരിയർ താരം ആരംഭിച്ചത് തന്നെ ടെലിവിഷൻ രംഗത്ത് കൂടിയായിരുന്നു. ഊഞ്ഞാൽ എന്ന സീരിയലിലെ കവിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം ആരാധകരുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു. ശിഖരം, അലൈകൾ, തുടങ്ങിയ സീരിയലുകളിലും ശ്രീ ദുർഗ മികച്ച വേഷങ്ങളിൽ എത്തി കൈയ്യടി നേടിയെടുത്തു. ശാന്തി വില്യംസിനെപ്പം സെലബ്രിറ്റി കിച്ചണിലും ശ്രീദുർഗ്ഗ എത്തിയിരുന്നു.

അതേ സമയം സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി തമിഴ് സിനിമാ രംഗത്തേക്കും ചുവടു വെക്കുന്നത്. സുശീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ അവതരിച്ചായിരുന്നു നടി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വിഷ്ണു വിശാൽ നായകനായി എത്തിയ കഥാനായകൻ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. നെഞ്ചകം, മറപതിലെ, അപൂർവ്വരാഗങ്ങൾ, അശോകവനം, സെൽവി, മുല്ല തുടങ്ങിയ നിരവധി സീരിയലു കളിലും ശ്രീ ദുർഗ്ഗ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Also Read
അങ്ങനെ ഒക്കെ ചെയ്തതിൽ ഇപ്പോൾ കുറ്റബോധമുണ്ട്, പക്ഷേ അത്യാവശ്യം സമ്പാദ്യം എനിക്കുണ്ടായി: തുറന്നു പറഞ്ഞ് നടി സോന ഹെയ്ഡൻ

Advertisement