സിബിനും പൂജയും പുറത്തേക്ക്, ബിഗ് ബോസ് ഹൗസിലേക്ക് മാസ് എന്‍ട്രിയുമായി സിജോ, കാട്ടുതീയാണ് ഞാന്‍ ഇനി കത്തിച്ചിട്ടേ പോകൂവെന്ന് താരം

34

ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഈയിടെയായി വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. വരുന്ന രണ്ട് മാസം ഇനി എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

Advertisements

നിലവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ പൂജയും സിബിനും ബിഗ് ബോസ് വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ ആറുപേരില്‍ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു പൂജയും സിബിനും.

Also Read:നിന്റെ ജീവിതസാഹചര്യമല്ല അവന്റേത്, അവനെ കെട്ടരുതെന്ന് മമ്മൂക്ക കടുപ്പിച്ച് പറഞ്ഞു, ആ വാക്കുകള്‍ ധിക്കരിച്ചാണ് സുരേഷേട്ടനെ വിവാഹം ചെയ്തത്, വെളിപ്പെടുത്തലുമായി മേനക

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പൂജ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് പൂജ തിരികെ ഷോയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാനസിക നില ശരിയല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിന്‍ നിലവില്‍ ഷോയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

അതേസമയം, സിബിന്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോയിട്ടില്ലെന്നും സീക്രട്ട് റൂമിലുണ്ടെന്നുമാണ് സൂചനകള്‍. അതിനിടെ ഫിസിക്കല്‍ അസോള്‍ട്ടിന് ഇരയായി ട്രീറ്റ്‌മെന്റിനായി പുറത്തേക്ക് പോയ സിജോ ഇപ്പോള്‍ ഷോയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.

Also Read:ഭാഗ്യയെ കൈപിടിച്ച് കൊടുത്തതിന് ശേഷം മുറിയിലേക്ക് വന്ന് വികാരഭരിതനായി, എന്നാലും കണ്ണുനിറയാതെ നോക്കുന്നുണ്ടായിരുന്നു അദ്ദേഹം, സോഷ്യല്‍മീഡിയയില്‍ വൈറലായി സുരേഷ് ഗോപിയെ കുറിച്ചുള്ള കുറിപ്പ്

മാസ് എന്‍ട്രിയാണ് സിജോ നടത്തിയിരിക്കുന്നത്. കൈയ്യില്‍ ഒരു ഗിഫ്റ്റും പിടിച്ച് എത്തിയ സിജോ മാസ് ഡയലോഗുകള്‍ വെച്ച് ഒരു കിടിലന്‍ സ്പീച്ചും നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനി എന്തൊക്കെയാവും സംഭവിക്കുകയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

Advertisement