നടി ശ്രീദേവിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. ദുബായിലെ ഒരു ഹോട്ടലില്‍ വച്ച് 2018 ലായിരുന്നു ശ്രീദേവി അന്തരിച്ചത്.

ബാത്ത് ഡബിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെത് അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം ആണെന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. ഇപ്പോഴിതാ ഭാര്യയുടെ മരണത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍.

‘അവള്‍ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ഫിറ്റായി നില്‍ക്കുമെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ അതിനാലാണ് ശ്രീദേവി ഓണ്‍-സ്‌ക്രീനില്‍ നന്നായി കാണപ്പെട്ടിരുന്നു. അവള്‍ എന്നെ വിവാഹം കഴിച്ച സമയം മുതല്‍, അവള്‍ക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവള്‍ക്ക് കുറഞ്ഞ ബിപി പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍ അന്നെ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്‌നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു ബോണി പറഞ്ഞു.
also reda
നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍; മുന്‍ കാമുകന് വിവാഹ ആശംസ അറിയിച്ച് ജൂഹി
അതേസമയം നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹത ഉണ്ട്. ശ്രീദേവിയുടെ ഒരു സാധാരണ മരണമാണെന്ന് ഇപ്പോഴും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.









