Home Entertainment Celebrities

എപ്പോള്‍ വേണമെങ്കിലും ഇവിടം വിടുന്ന ആളാണ് ഞാന്‍ , ആ ചിന്ത മനസ്സില്‍ എപ്പോഴുമുണ്ട്; ഷീലു എബ്രഹാം

332

വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു ജീവിതം ഇഷ്ടപ്പെടുന്ന ആളാണ് താന്‍ എന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് ഷീലു എബ്രഹാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു ഈ താരം . മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു.

Advertisements

ഇപ്പോള്‍ താരം നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ ഒറ്റയ്ക്കിരിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് താന്‍ എന്ന് ഷീലു പറയുന്നു. അധികം പുറത്തുപോകാനും യാത്ര ചെയ്യാനും ഒന്നും ഇഷ്ടമല്ല. നഴ്‌സിംഗ് ജീവിതം വിട്ട് വിവാഹജീവിതത്തിലേക്ക് കടന്നപ്പോള്‍ ഫിനാന്‍ഷ്യല്‍ ലെവലിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ചെറിയൊരു വീട് യാത്ര ചെയ്യാന്‍ ഒരു വണ്ടി അത്രയൊക്കെ ആഗ്രഹിച്ചിരുന്നത്. ഇത്രയും വലിയ വീട് വേണമെന്നോ, മിനി കൂപ്പര്‍ വേണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഇപ്പോള്‍ അതൊക്കെ ഉണ്ടെങ്കിലും ഞാന്‍ സിമ്പിള്‍ ആയി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.

നമ്മള്‍ ഈ ലോകത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പോകും. പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല ആ ചിന്ത എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടെന്നു നടി പറഞ്ഞു.

also read
അത് സംഭവിച്ചത് അങ്ങനെയായിരുന്നു; ആദ്യമായി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂര്‍
അതേസമയം വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എബ്രഹാം.

 

Advertisement