‘അമ്മയെ ആദ്യം കണ്ടത് 12ാാം വയസില്‍, അമ്മയെന്നത് എപ്പോഴും ഗുരു ആണ്, എന്റെ കൈകള്‍ അമ്മ ചേര്‍ത്തുപിടിക്കുമ്പോള്‍ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നു: മോഹന്‍ലാല്‍

995

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വില്ലനായി തുടങ്ങി ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ന് സൂപ്പര്‍ താര പദവിയിലെത്തിയിരിക്കുന്ന താരം തന്റെ ഈ നേട്ടമെല്ലാം സര്‍വേശ്വരന്റെ അനുഗ്രഹമാണെന്നാണ് വിനയത്തോടെ പ്രതികരിക്കാറുള്ളത്.

അടിയുറച്ചദൈവ വിശ്വാസിയായ മോഹന്‍ലാല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ഫോളോവേഴ്‌സില്‍ ഒരാള്‍ കൂടിയാണ്. ഇപ്പേള്‍ സപ്തതി നിറവില്‍ നില്‍ക്കുകയാണ് മാതാ അമൃതാനന്ദമയി.

Advertisements

ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കം നിരവധി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് കൊല്ലം വള്ളിക്കാവിലെ മഠത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമ്മയുടെ വലിയ ഭക്തനായ മോഹന്‍ലാല്‍ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ALSO READ-എപ്പോള്‍ വേണമെങ്കിലും ഇവിടം വിടുന്ന ആളാണ് ഞാന്‍ , ആ ചിന്ത മനസ്സില്‍ എപ്പോഴുമുണ്ട്; ഷീലു എബ്രഹാം

താന്‍ മാതാ അമൃതാനന്ദമയി അമ്മയെ താന്‍ ആദ്യം കാണുന്നത് തന്റെ 12-ാം വയസ്സിലാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ‘അന്ന് പൂര്‍വാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടില്‍ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. അന്നു വളരെ കുറച്ചു പേരേ അമ്മയെ കാണാന്‍ എത്തിയിരുന്നുള്ളൂ.’

‘അമ്മയെ എന്നിലേക്ക് അടുപ്പിച്ചത് എന്തോ ഒരു എനര്‍ജിയാണ്. അത് ഒരുപക്ഷെ പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ കഴിയില്ല. അമ്മയ്ക്കും വാക്യമാര്‍ക്കും മുത്തശ്ശിക്കും ഒപ്പം കഥകള്‍ കേട്ട് വളര്‍ന്നതാണ് എന്റെ കുട്ടിക്കാലം. ജീവിതത്തിലെ എത്രയോ പ്രതിസന്ധികളില്‍ ഞാന്‍ ആശ്രയിച്ചത് അമ്മയുടെ വാക്കുകളാണ്.’

‘ഇതിനെല്ലാം വല്ല ശാസ്ത്രീയ അടിസ്ഥാനവും ഉണ്ടോ എന്നു ചോദിച്ചാല്‍, നാം ചിലപ്പോള്‍ ആശ്രയിക്കേണ്ടത് അടിസ്ഥാനങ്ങളെയല്ല, അനുഭവങ്ങളെയാണ് എന്നു ഞാന്‍ പറയും. എന്നെ അമ്മയിലേക്കു കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതില്‍ പലതും അദ്ഭുതങ്ങളാണ്. അതു ഞാന്‍ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല.’

ALSO READ-അത് സംഭവിച്ചത് അങ്ങനെയായിരുന്നു; ആദ്യമായി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂര്‍

‘എന്റെ പെറ്റമ്മ ഇന്നും എന്റെ ഒപ്പം ഉള്ളത് അമൃത എന്ന ആശുപത്രി ഉള്ളതുകൊണ്ടാണ്. അതിനു കാരണമായ പുണ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നതില്‍ എനിക്കൊരു തെറ്റും തോന്നുന്നില്ല. ലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ അമൃതാനന്ദമയിയുടെ രൂപം തെളിയുന്നതിന് ഒരു കാരണം ആ ആശുപത്രിയാണ്. എത്രയോ പേര്‍ക്ക് അതു ക്ഷേത്രംപോലെ പവിത്രമാണ്. കാരണം, അവരുടെ അനുഭവം അവരെ അതു പഠിപ്പിക്കുന്നു.’

‘തെറ്റുകളും കുറവുകളും അന്വേഷിച്ചു പോകുന്നവര്‍ക്ക് അത് എവിടെയും കണ്ടെത്താനാകും. എന്നാല്‍, അതിന്റെ മറുവശത്ത് ഈ കാരുണ്യസ്പര്‍ശം അറിഞ്ഞ ലക്ഷക്കണക്കിനാളുകളുടെ കടലുണ്ടെന്നു നാം ഓര്‍ക്കണം.’

‘നാം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി സൂനാമിയും പ്രളയവും വന്നപ്പോള്‍ അമ്മ കോടിക്കണക്കിനു രൂപയാണ് അവര്‍ക്കു സഹായമായി നല്‍കിയത്. എത്രയോ പേര്‍ ആ വീടുകളില്‍ സന്തോഷത്തോടെ അന്തിയുറങ്ങുന്നു. അങ്ങനെ ഒരു പവിത്രമായ മനസ്സിവിടെ ഉണ്ടായി എന്നതാണു നാം കാണേണ്ടത്. എന്റെ എത്രയോ സംശയങ്ങള്‍ക്കു ഞാന്‍ ഉത്തരം കണ്ടെത്തിയത് അമ്മയില്‍നിന്നാണ്.’

‘ഒരിക്കല്‍ പോലും സംസ്‌കൃതം പഠിക്കാത്ത ഞാന്‍ എങ്ങനെയാണു 2 മണിക്കൂര്‍ ഇടവേളയില്ലാതെ ലൈവായി സ്റ്റേജില്‍ സംസ്‌കൃത നാടകം അഭിനയിച്ചത്. അതും സംസ്‌കൃത പണ്ഡിതര്‍ നിറഞ്ഞ സദസ്സായിരുന്നു അത്. ഒരിക്കല്‍പോലും പിഴച്ചില്ലെന്ന് അവര്‍ പറഞ്ഞു. എനിക്കു നാടകം ചെയ്തു വലിയ പരിചയവുമില്ല. കഥകളി അറിയാത്ത ഞാന്‍ എങ്ങനെയാണു കഥകളിനടന്റെ സൂക്ഷ്മമായ ചലനങ്ങള്‍ സ്വന്തമാക്കി അഭിനയിച്ചത്.’

‘അതെല്ലാം എന്റേതല്ലാത്ത ഒരു ശക്തി കൊണ്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് അമ്മയെന്നത് എപ്പോഴും ഗുരു ആണ്. എന്റെ കൈകള്‍ അമ്മ ചേര്‍ത്തുപിടിക്കുമ്പോള്‍ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നതായി അനുഭവപ്പെടാറുണ്ട്. അത്തരം എത്രയോ ഗുരുക്കന്മാരുടെ വെളിച്ചമാണ് എന്നെ ഇവിടെ നിര്‍ത്തുന്നതും’- മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.

Advertisement