നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍; മുന്‍ കാമുകന് വിവാഹ ആശംസ അറിയിച്ച് ജൂഹി

4312

ഉപ്പും മുളകും എന്ന ഒറ്റ ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഇതില്‍ ലച്ചു എന്ന താരത്തിന്റെ കഥാപാത്രം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സ്‌ക്രീനില്‍ ചിരിച്ച് അടിപൊളി അഭിനയിക്കുന്നുണ്ടെങ്കിലും തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ നടിക്ക് . ഇതില്‍ നിന്നെല്ലാം കരകയറി വരികയാണ് ഈ നടി. ഇതിനിടെയാണ് തന്റെ പ്രണയം സോഷ്യല്‍ മീഡിയ വഴി താരം വെളിപ്പെടുത്തിയത്.

Advertisements

ഡോക്ടര്‍ റോബിന്‍ ജോര്‍ജ് ആയിരുന്നു കാമുകന്‍. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോസും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇവരുടെ വിവാഹ വാര്‍ത്ത നിരന്തരം സമൂഹം മാധ്യമങ്ങളില്‍ എത്തിയിരുന്നുവെങ്കിലും പിന്നീട് അത് അവസാനിച്ചു. ഇതിനിടെ ഇരുവരെ പിരിഞ്ഞു എന്ന വാര്‍ത്തയും വന്നിരുന്നു.

also read തമിഴകത്തിന്റെ സൂപ്പര്‍ താരം ഇനി 10 ദിവസം തിരുവനന്തപുരത്ത്
അന്നൊന്നും കൃത്യമായ മറുപടി താരങ്ങള്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ റോവിന്‍ വിവാഹിതനാകാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തന്റെ ഭാവി വധുവിനൊപ്പം ഉള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് റോവിന്‍. ഞാന്‍ നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടു എന്നും ചിത്രത്തിന് താഴെ കുറിച്ചു. പിന്നാലെ സംഭവം വലിയ വാര്‍ത്തയായി.

എന്നാല്‍ ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ജൂഹി. ‘ആശംസകള്‍ റോവിന്‍. നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’, എന്നാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

 

Advertisement