പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിനിരയായി; അമ്മയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

21

മലപ്പുറം: അമ്മയുടെ സഹായത്താല്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഓട്ടോ ഡ്രൈവര്‍ മാനഭംഗപ്പെടുത്തി. അമ്മയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം മങ്കട പരിയംതടത്തില്‍ സുഹൈനെ(25) ശനിയാഴ്ചയും അമ്മയെ ഞായറാഴ്ചയും ആണ് അറസ്റ്റ് ചെയ്തത്.

സുഹൈന്‍ വിദ്യാര്‍ഥിനിയുമായി സൗഹൃദബന്ധം സ്ഥാപിച്ച്‌ കുട്ടിയുടെ വീട്ടില്‍വച്ചും സമീപ പ്രദേശങ്ങളില്‍വച്ചും കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ ഹോമിലാണ്.

Advertisements
Advertisement