കുമ്പസാര രഹസ്യം ചോര്‍ത്തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാല്​ വൈദികര്‍ക്കെതിരെ കേസെടുത്തു

20

കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാല്​ വൈദികര്‍ക്കെതിരെ കേസെടുത്തു. ഒാര്‍ത്തഡോക്​സ്​ സഭയിലെ വൈദികര്‍ക്കെതിരെയാണ്​ ബലാത്സംഗ കുറ്റത്തിന്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​.

വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ്​ കേസ്​. ലൈംഗിക ആരോപണ കേസ്​ ക്രൈംബ്രാഞ്ചാണ്​ അന്വേഷിക്കുന്നത്​.

Advertisements

കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചെന്നാണ്​ പരാതി.
സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്​. ഇതിന്റെ ഭാഗമായി വൈദികരെ ചുമതലയില്‍നിന്ന്​ മാറ്റി നിര്‍ത്തിയിരുന്നു.

വൈദികര്‍ക്കെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോപണം അന്വേഷിക്കാന്‍ സഭ രൂപീകരിച്ച നിരണം ഭദ്രാസ​ന കൗണ്‍സില്‍ ഇന്ന്​ വൈകിട്ട്​ യോഗം ചേരും.

Advertisement