നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

440

ജനപ്രീതി നേടിയ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക.

Advertisements

ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ലക്ഷ്മിക.

അതേസമയം 2021 ഏപ്രിലിൽ ആണ് ‘കാക്ക’ റിലീസ് ചെയ്യ്തത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്.

Advertisement