ഞാന്‍ ആരെയാണോ സ്‌നേഹിക്കുന്നത് ആ ആള്‍ക്കൊപ്പം; പുതിയ വിശേഷം പങ്കുവെച്ച് മയോനി

287

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ വ്യക്തിജീവിതം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. ഒന്നിലധികം സ്ത്രീകളുമായി പ്രണയത്തിലായതിന് പിന്നാലെയാണ് ഗോപി സുന്ദറിനെ പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങിയത്. ആദ്യം പ്രിയയെയായിരുന്നു ഗോപി സുന്ദർ വിവാഹം കഴിച്ചത്.

Advertisements

ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട് ഇവർക്ക്. പിന്നീട് ഗായിക അഭയാ ഹിരൺ മഴിയുമായി ലിവിംഗ് ടുഗതർ റിലേഷൻ തുടങ്ങി. പിന്നീട് അമൃത സുരേഷിനെ വിവാഹം കഴിച്ചു. ഈ അടുത്ത് ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്ത സോഷ്യൽ എത്തിയിരുന്നു എന്നാൽ ഇതിനോട് രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ മയോനി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രിയക്കൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചത്.

ഇതോടെ ഇവരെ കുറിച്ചുള്ള വാർത്തയും വരാൻ തുടങ്ങി. രണ്ടുപേരും ഒന്നിച്ച് യാത്ര ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ പ്രിയ പങ്കിട്ട മറ്റു ചില ചിത്രങ്ങളാണ് ചർച്ച ആവുന്നത്.

പ്രിയ ആണ് ഗോപിക്ക് ഒപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കിട്ടെത്തിയത്. ഞാൻ ആരെയാണോ സ്‌നേഹിക്കുന്നത് ആ ആൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ. ‘ഞാൻ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, അവൻ എന്നെ സ്‌നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു’ എന്നുമാണ് മയോനി കുറിച്ചത്. സ്‌നേഹത്തോടെ ഞെക്കി പുണരുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് മനോഹര ക്യാപ്ഷൻ കൂടി പ്രിയ പങ്കുവച്ചത്.

also readമിമിക്രി ചെയ്യരുതെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്, എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്ന് വിജയ് സാര്‍ പറയുമ്പോള്‍ കിട്ടുന്ന ഫീലാണത്, കാളിദാസ് പറയുന്നു

Advertisement