45കോടിയുടെ നഷ്ടമാണ് ആ മോഹന്‍ലാല്‍ സിനിമക്ക് കണക്കുകൂട്ടിയത്, സിനിമ നല്ലതല്ലെങ്കില്‍ വിജയിക്കില്ല, ടെന്‍ഷനടിച്ചിട്ടൊന്നും കാര്യമില്ല, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

473

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ പ്രിയദര്‍ശന്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് ഉയര്‍ന്നത്.

Advertisements

പ്രതിക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകള്‍ മനപൂര്‍വ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആമസോണ്‍ പ്രൈം റിലീസ് ആയി ഒറ്റിറ്റിയിലും എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Also Read: ഒരു ഈഗോയുമല്ല, പല സന്ദര്‍ഭങ്ങളിലും എന്നെ സഹായിച്ച ആളാണ് ലാല്‍, മനസ്സുതുറന്ന് മുകേഷ്

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രണുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ അതിന്റെ നഷ്ടക്കണക്കുകള്‍ നോക്കാറുണ്ടെന്നും മരക്കാറിന്റെയും നോക്കിയിരുന്നുവെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

ചിലപ്പോള്‍ നഷ്ടവും ലാഭവുമുണ്ടാവും. നമ്മള്‍ വിചാരിച്ച പോലെ തന്നെ സിനിമ വരണമെന്നില്ലെന്നും താന്‍ എപ്പോഴും കാല്‍കുലേറ്റര്‍ റിസ്‌കേ എടുക്കാറുള്ളൂവെന്നും താനും ആന്റണി ചേട്ടനും കൂടെ കുഞ്ഞാലി മരക്കാര്‍ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കാല്‍കുലേറ്റ് ചെയ്തത് 45കോടിയുടെ നഷ്ടമാണെന്നും സന്തോഷ് പറയുന്നു.

Also Read: എനിക്ക് വസ്ത്രങ്ങള്‍ തേച്ച് തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു; സ്റ്റാര്‍ മാജിക്കിലെ സാദ് മരണപ്പെട്ടു , ഓര്‍മകള്‍ പങ്കുവെച്ച് ടിനി ടോം

നഷ്ടം സംഭവിച്ചാല്‍ അതിന്റെ ഭാഗം എടുക്കാന്‍ തയ്യാറാണോ എന്ന് ആന്റണി ചേട്ടന്‍ ചോദിച്ചിരുന്നു. സിനിമയില്‍ വിട്ടുകൊടുത്താല്‍ എല്ലാം കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നും നമ്മള്‍ ടെന്‍ഷനടിച്ചിരുന്നിട്ട് കാര്യമില്ലെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

Advertisement