ഒടുവില്‍ അത് സംഭവിച്ചു, മരുമകനെ എന്ന് വിളിച്ച് റെനീഷയുടെ ഉമ്മ എത്തി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിഷ്ണു

310

ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് റെനീഷ റഹ്‌മാനും വിഷ്ണുവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാർത്ഥികൾ ആയിരുന്നു ഇവർ. അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു ഈ താരങ്ങൾ. ഷോയിൽ നിന്ന് പുറത്തു വന്ന ശേഷവും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

Advertisements

ഈ അടുത്ത് ഇവരുടെ ഒരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പ് എത്തി. ഇപ്പോൾ ഇതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ. വിഷ്ണുവിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പ്രതികരണം നടത്തിയത്.

ഒടുവിൽ അത് സംഭവിച്ചു എന്ന ക്യാപ്ഷനോടെ ആയിരുന്നു ഈ വീഡിയോ പുറത്തുവിട്ടത്. ഇതിൽ റെനീഷ് എത്തിയിരുന്നു . തുടക്കത്തിൽ ഇവരുടെ സംസാരം കാണുമ്പോൾ ഇവർ പ്രണയത്തിലാണെന്ന് തോന്നിപ്പോകും. എന്നാൽ പിന്നീട് അവസാനമാണ് തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്ന് ഇവർ വ്യക്തമാക്കിയത്.

ഇതിനിടെ റെനീഷയുടെ ഉമ്മ വിളിച്ചിരുന്നു. അപ്പോൾ വിഷ്ണുമായി സംസാരിച്ചു. മരുമകൻ എന്ന് വിളിച്ചുകൊണ്ടായിരുന്നു ഉമ്മ വിഷ്ണുവിനോട് സംസാരിച്ചത്. എന്തായാലും ഇവരുടെ പുറത്തുവന്ന ഫോട്ടോ കണ്ടപ്പോൾ പ്രണയത്തിലാണെന്ന് തന്നെയാണ് കരുതിയത്. അത്തരത്തിലുള്ള കമന്റാണ് താഴെ വന്നത്.

 

 

Advertisement