വിവാഹമോചനത്തിന് കാരണം അവിഹിതബന്ധമല്ല, സജ്‌ന പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ ആഗ്രഹിക്കുന്നു, തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

187

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ ദമ്പതികളാണ് സജ്ന ഫിറോസ്. രണ്ടുവ്യക്തികള്‍ ആണ് എങ്കിലും ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് ഫിറോസ് സജ്‌ന ദമ്പതികള്‍ ഷോയിലേക്ക് എത്തിയത്.

Advertisements

ടെലിവിഷന്‍ മേഖലയില്‍ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീല്‍ഡില്‍ തന്നെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Also Read: 45കോടിയുടെ നഷ്ടമാണ് ആ മോഹന്‍ലാല്‍ സിനിമക്ക് കണക്കുകൂട്ടിയത്, സിനിമ നല്ലതല്ലെങ്കില്‍ വിജയിക്കില്ല, ടെന്‍ഷനടിച്ചിട്ടൊന്നും കാര്യമില്ല, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ അടുത്തിടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സജ്‌നയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. ചില സ്ഥലങ്ങളില്‍ തോറ്റുകൊടുക്കുമ്പോള്‍ വിജയത്തിന്റെ സുഖമുണ്ടാവുമെന്നും എന്നാല്‍ തോറ്റയാളാണ് താന്‍ എന്നല്ല അതിലൂടെ ഉദ്ദേശിക്കുന്നതെന്നും താനും സജ്‌നയും 10 വര്‍ഷമായി ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നും ഫിറോസ് പറയുന്നു.

Also Read: നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

താന്‍ ഇത്രയും കാലം സജ്‌നയെ സ്‌നേഹിച്ചിട്ടേയുള്ളൂ, അങ്ങനെ ചെയ്തിട്ട് ഇപ്പോള്‍ കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് അര്‍ത്ഥമെന്നും തന്റെ മനസ്സില്‍ ഒരാള്‍ കയറിയാല്‍ തനിക്ക് അയാളെ കുറ്റപ്പെടുത്താനാവില്ലെന്നും താനാണ് അവളെ കരിയറില്‍ സഹായിച്ചതെന്നും തങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു.

ലൈംഗിക ജീവിതത്തിലും പ്രശ്‌നങ്ങളില്ല. അവിഹിതബന്ധങ്ങളൊന്നുമില്ല രണ്ടാള്‍ക്കുമെന്നംു അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ തങ്ങള്‍ ഇങ്ങനെയായിരിക്കില്ല പിരിയുന്നതെന്നും വേര്‍പിരിയാന്‍ മറ്റ് നിരവധി കാരണങ്ങളുണ്ടാവാമെന്നും അതെല്ലാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണെന്നും സജ്‌നയ്ക്ക് പൂമ്പാറ്റയെ പോലെ പറന്നുനടക്കണമെന്നും അവള്‍ കുട്ടിത്തമുള്ള കുട്ടിയാണെന്നും ഫിറോസ് ഖാന്‍ പറയുന്നു.

Advertisement