ഒരു ഈഗോയുമല്ല, പല സന്ദര്‍ഭങ്ങളിലും എന്നെ സഹായിച്ച ആളാണ് ലാല്‍, മനസ്സുതുറന്ന് മുകേഷ്

74

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

Advertisements

എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Also Read: എന്നെ പ്രണയിക്കുന്നത് അത്ര എളുപ്പമല്ല, ജീവിതകാലം മുഴുവനുമുള്ള എന്റെ യാത്രയില്‍ പങ്കുചേര്‍ന്നതിന് നന്ദി, ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി യമുനയും ഭര്‍ത്താവും

ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ഫിലിപ്‌സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ താരാരാജാവ് മോഹന്‍ലാലിനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഒപ്പം അഭിനയിക്കുന്ന നടന്മാര്‍ കൂടുതലായി പെര്‍ഫോം ചെയ്താലും അതൊന്നും കാര്യമാക്കാത്ത നടനാണ് മോഹന്‍ലാല്‍. ഒരു തരത്തിലും ഈഗോ ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും ലാല്‍ തന്നെ പല സന്ദര്‍ഭങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു.

Also Read: എനിക്ക് വസ്ത്രങ്ങള്‍ തേച്ച് തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു; സ്റ്റാര്‍ മാജിക്കിലെ സാദ് മരണപ്പെട്ടു , ഓര്‍മകള്‍ പങ്കുവെച്ച് ടിനി ടോം

എന്താണോ തിരക്കഥയില്‍ എഴുതി വെച്ചിരിക്കുന്നത്. അത് ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ആളാണ് ലാല്‍ എന്നും അതല്ലാതെ വേറെ ഒരു കാര്യത്തെ കുറിച്ചും ചിന്തിക്കാറില്ലെന്നും അത്രയും ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്നും മുകേഷ് പറയുന്നു.

Advertisement