എന്നെ പ്രണയിക്കുന്നത് അത്ര എളുപ്പമല്ല, ജീവിതകാലം മുഴുവനുമുള്ള എന്റെ യാത്രയില്‍ പങ്കുചേര്‍ന്നതിന് നന്ദി, ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി യമുനയും ഭര്‍ത്താവും

59

വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി യമുന റാണി. സൂപ്പര്‍ഹിറ്റുകളായ നിരവധി സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും ആണ് പ്രേക്ഷകര്‍ക്ക് യമുന റാണി സുപരിചിതയായി മാറിയത്.

Advertisements

വില്ലത്തി റോളുകളും സെന്റിമെന്റല്‍ ആയ കഥാപാത്രങ്ങളും കോമഡിയും എല്ലാം തനിയ്ക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുള്ള നടി കൂടിയാണ് യമുന. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന രണ്ടാമതും വിവാഹം കഴിച്ചിരുന്നു. പെണ്‍മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം.

Also Read: എനിക്ക് വസ്ത്രങ്ങള്‍ തേച്ച് തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു; സ്റ്റാര്‍ മാജിക്കിലെ സാദ് മരണപ്പെട്ടു , ഓര്‍മകള്‍ പങ്കുവെച്ച് ടിനി ടോം

അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടെന്നും അവര്‍ക്ക് തന്റെ ജീവിതം പ്രചോദനമാകട്ടെ എന്നുമായിരുന്നു തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് യമുന പറഞ്ഞത്.

ഇപ്പോഴിതാ തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം ഗംഭീരമായി തന്നെ ആഘോഷിച്ചിരിക്കുകയാണ് യമുനയും ഭര്‍ത്താവും. യമുനയാണ് വിവാഹവാര്‍ഷികത്തിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. താജ്മഹലിന് മുന്നില്‍ നിന്നും എടുത്ത അതിമനോഹരമായ ഒരു വീഡിയോയാണ് യമുന പങ്കുവെച്ചത്.

Also Read: ‘വെള്ളം പോലുമില്ല; 48 മണിക്കൂറായി വൈദ്യുതിയില്ല, നെറ്റ് വര്‍ക്കുമില്ല’; പുറത്തിറങ്ങാനാകുന്നില്ലെന്ന് കീര്‍ത്തി പാണ്ഡ്യന്‍; അയല്‍ക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കലാ മാസ്റ്റര്‍

എനിക്കറിയാം എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല, പക്ഷേ ഇത് കുറച്ച് എന്‍ര്‍ടെയിനിങ് ആയിരുന്നുവെന്നും ജീവിതകാലം മുഴുവനുമുള്ള എന്റെ യാത്രയില്‍ പങ്കുചേര്‍ന്നതിന് നന്ദി, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാമെന്നും ഹാപ്പി ആനിവേഴ്‌സറി എന്നും യമുന കുറിച്ചു.

Advertisement