മിമിക്രി ചെയ്യരുതെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്, എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്ന് വിജയ് സാര്‍ പറയുമ്പോള്‍ കിട്ടുന്ന ഫീലാണത്, കാളിദാസ് പറയുന്നു

61

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

Advertisements

വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.

Also Read: എന്നെ പ്രണയിക്കുന്നത് അത്ര എളുപ്പമല്ല, ജീവിതകാലം മുഴുവനുമുള്ള എന്റെ യാത്രയില്‍ പങ്കുചേര്‍ന്നതിന് നന്ദി, ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി യമുനയും ഭര്‍ത്താവും

അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഇപ്പോള്‍ കാളിദാസ് ജയറാം. അച്ഛന്‍ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാളിദാസ് ആയടുത്ത് തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. തരിണി ഇപ്പോള്‍ തന്നെ ജയറാം കുടുംബത്തിലെ അംഗത്തെ പോലെയാണ്. എല്ലാ വിശേഷങ്ങളിലും ജയറാമിന്റേയും കുടുംബത്തിന്റെയും കൂടെ തരിണിയും ഉണ്ടാകാറുണ്ട്.

അച്ഛനെ പോലെ തന്നെ കാളിദാസിനും മിമിക്രിയില്‍ താത്പര്യമുണ്ട്്. മിമിക്രിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് നേരത്തെയും കാളിദാസ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ വീണ്ടും സംസാരിക്കുകയാണ് കാളിദാസ്.

Also Read: ട്രെന്‍ഡിംഗില്‍ ഒന്നാമതായി ടീസര്‍, റെക്കോര്‍ഡുകള്‍ ഭേദിച്ച് ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബന്‍

ആരെങ്കിലുമൊക്കെ ചോദിച്ചാല്‍ മാത്രമേ താന്‍ ഇപ്പോള്‍ മിമിക്രി ചെയ്യാറുള്ളൂ. വിജയ് സാറിനെ അനുകരിക്കാറുണ്ടെന്നും പലരും നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും വിജയ് സാര്‍, എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്ന് പറയുമ്പോള്‍ എങ്ങനെയാണോ അതിന് ആളുകള്‍ റിയാക്ട് ചെയ്യുന്നത് അതുപോലൊരു ഫീല്‍ താന്‍ പറയുമ്പോഴും കിട്ടുമെന്നും കാളിദാസ് പറയുന്നു.

തനിക്ക് മിമിക്രി ചെയ്യുന്നത് ഒത്തിരി ഇഷ്ടമാണ്. അത് തനിക്ക് കിട്ടിയ നല്ലൊരു കഴിവാണെന്നും എന്നാല്‍ പല സംവിധായകരും തന്നോട് പറഞ്ഞത് മിമിക്രി ചെയ്യരുതെന്നാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ ആ അഭിനേതാവിന്റെ സ്വാധീനം നമ്മളിലുണ്ടാവുമെന്നാണെന്നും കാളിദാസ് പറയുന്നു.

Advertisement