ട്രെന്‍ഡിംഗില്‍ ഒന്നാമതായി ടീസര്‍, റെക്കോര്‍ഡുകള്‍ ഭേദിച്ച് ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബന്‍

135

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായും തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Advertisements

മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസറുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്.

Also Read: മകള്‍ നടക്കുന്നത് കണ്ടിട്ട് കണ്ണടച്ചാല്‍ മതിയെന്നു സജ്‌ന; സെറിബല്‍ പാള്‍സി ബാധിച്ച റിസ്വാനയ്ക്ക് തണലായി എത്തി സുരേഷ് ഗോപി; ചികിത്സയ്ക്കുള്ള മുഴുവന്‍ തുകയും നല്‍കി

ചിത്രത്തിന്റെ ടീസറിന് 24 മണിക്കൂറില്‍ 9.7 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതുള്ള ടീസര്‍ പത്ത് മില്യണിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ വ്യൂവര്‍ഷിപ്പ് ഭേദിച്ച് ഒന്നാമനായിരിക്കുകയാണ് ഈ ചിത്രം.

ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. മലൈക്കോട്ടൈ വാലിബന്‍ ഇപ്പോള്‍ ആ റെക്കോര്‍ഡ് വലിച്ചെറിഞ്ഞ് മുന്നേറിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ടീസര്‍ ഒരുക്കിയിരിക്കുന്നത്.

Also Read: ‘വെള്ളം പോലുമില്ല; 48 മണിക്കൂറായി വൈദ്യുതിയില്ല, നെറ്റ് വര്‍ക്കുമില്ല’; പുറത്തിറങ്ങാനാകുന്നില്ലെന്ന് കീര്‍ത്തി പാണ്ഡ്യന്‍; അയല്‍ക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കലാ മാസ്റ്റര്‍

പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, പോണ്ടിച്ചേരി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

Advertisement