ഒത്തിരി കരഞ്ഞിട്ടുണ്ട്, എന്റെ ജീവിതം തകര്‍ക്കാനായിരുന്നു അയാളുടെ ഉദ്ദേശം, ആ വ്യക്തി ജീവിതത്തില്‍ വന്നതിന് ശേഷം എനിക്കുണ്ടായത് വളരെ മോശം അനുഭവം, തുറന്നുപറഞ്ഞ് റാഫിയുടെ ഭാര്യ മഹീന

63

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലില്‍ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയില്‍ പ്രേക്ഷക പ്രിയം നേടിയെടുക്കാന്‍ നടന് സാധിച്ചു. താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു.

Advertisements

മഹീനയാണ് റാഫിയുടെ ഭാര്യ. ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ റാഫിയും മഹീനയും തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read:47ാം വയസ്സില്‍ ഗര്‍ഭിണിയായതിന് കുറ്റപ്പെടുത്തലുകളായിരുന്നു കൂടുതലും, അമ്മ ഡിപ്രഷനിലാവുമോയെന്ന് വരെ പേടിച്ചു, കുഞ്ഞനുജത്തിയുടെ ഒന്നാംജന്മദിനത്തില്‍ മനസ്സുതുറന്ന് ആര്യ പാര്‍വതി

ഇപ്പോഴിതാ മഹീന പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തനിക്ക് കഴിഞ്ഞ ദിവസം ബസ്സില്‍ വെച്ച് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നുപറയുകയായിരുന്നു വീഡിയോയിലൂടെ മഹീന. ഇത്രയും മോശമായ അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മഹീന പറയുന്നു.

കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. യാത്രക്കാരിലൊരാളില്‍ നിന്നായിരുന്നു മോശം അനുഭവം ഉണ്ടായതെന്നും ബസ്സില്‍ തനിക്ക് അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്‍ തന്റെ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചുവെന്നും താന്‍ പേടിച്ചുപോയെന്നും പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയാതെ സ്റ്റക്കായി പോയി എന്നും മഹീന പറയുന്നു.

Also Read:ഒന്നിച്ചിട്ട് 21 വര്‍ഷങ്ങള്‍, ജീവിതം ആരംഭിച്ചത് ഒരു കണക്കുകൂട്ടലുകളുമില്ലാതെയെന്ന് നടി പ്രീത വിജയകുമാര്‍, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

തന്റെ അടുത്ത് നിന്നിരുന്ന ഒരു ചേച്ചിയും ചേട്ടനും ഈ സംഭവം കണ്ടിരുന്നു. അവരാണ് അയാളുടെ അടുത്ത് നിന്നും മാറിയിരിക്കാന്‍ തന്നെ സഹായിച്ചതെന്നും തന്റെ ജീവിതത്തില്‍ തനിക്ക് മറ്റൊരു മോശം സമയമുണ്ടായിരുന്നുവെന്നും അത് ഒരാള്‍ കാരണം സംഭവിച്ചതാണെന്നും മഹീന പറയുന്നു.

ആ വ്യക്തി തന്‍രെ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായത്. തന്റെ നല്ല പല സുഹൃത്തുക്കളെയും അയാള്‍ കാരണം നഷ്ടപ്പെട്ടുവെന്നും തന്റെ കുടുംബത്തിനും അയാളില്‍ നിന്നും മോശം ്‌നുഭവമാണ് ഉണ്ടായതെന്നും തന്റെ ജീവിതം തകര്‍ക്കാനായിരുന്നു അയാളുടെ ഉദ്ദേശമെന്നും താന്‍ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും ആളെ താന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹീന പറയുന്നു.

Advertisement