47ാം വയസ്സില്‍ ഗര്‍ഭിണിയായതിന് കുറ്റപ്പെടുത്തലുകളായിരുന്നു കൂടുതലും, അമ്മ ഡിപ്രഷനിലാവുമോയെന്ന് വരെ പേടിച്ചു, കുഞ്ഞനുജത്തിയുടെ ഒന്നാംജന്മദിനത്തില്‍ മനസ്സുതുറന്ന് ആര്യ പാര്‍വതി

179

സീരിയല്‍ താരമായ ആര്യ പാര്‍വതി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ആര്യ. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

ഒരു വര്‍ഷം മുമ്പ് ഇരുപത്തിമൂന്ന് വയസ്സുകാരിയായ താന്‍ ഒരു ചേച്ചിയമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞനുജത്തി പിറന്നപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ആര്യ സ്വീകരിച്ചത്.

Also Read:ഒന്നിച്ചിട്ട് 21 വര്‍ഷങ്ങള്‍, ജീവിതം ആരംഭിച്ചത് ഒരു കണക്കുകൂട്ടലുകളുമില്ലാതെയെന്ന് നടി പ്രീത വിജയകുമാര്‍, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

കൂടാതെ അമ്മയ്ക്ക് വേണ്ടുന്ന ശുശ്രൂഷകള്‍ നല്‍കി താരം കൂടെ തന്നെയുണ്ടായിരുന്നു. കുഞ്ഞനുജത്തിയെ കിട്ടിയപ്പോള്‍ താന്‍ ഒരു ചേച്ചിയാതുപോലെയല്ല, മരിച്ച് ഒരു അമ്മയായ ഫീലായിരുന്നുവെന്ന് താരം തുറന്നപറഞ്ഞിരുന്നു. ഇപ്പോഴിതാ അനുജത്തിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം.

ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവദി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്. അമ്മയ്ക്ക് പ്രസവശേഷം ഡിപ്രഷന്‍ വരുമോ എന്ന് താന്‍ പേടിച്ചിരുന്നുവെന്നും കാരണം ഈ പ്രായത്തില്‍ ഗര്‍ഭിണിയായതിനെ ഒത്തിരി പേര്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന് ആര്യ പറഞ്ഞു.

Also Read:ഹോ എങ്ങനേലും ചെയ്ത് തീര്‍ക്കണമല്ലോ എന്ന് വരെ തോന്നിയിട്ടുണ്ട്, സിനിമ തെരഞ്ഞടുത്തപ്പോള്‍ തെറ്റുപറ്റിയെന്ന് ഷംന കാസിം, തുറന്നുപറച്ചില്‍ വൈറല്‍

പക്ഷേ അമ്മ കുറച്ചുകൂടി ബോള്‍ഡായി. എന്നും നെഗറ്റീവ് കമന്റുകള്‍ അമ്മയെ ബാധിച്ചിരുന്നില്ലെന്നും ആര്യ പറഞ്ഞു. താന്‍ ഗര്‍ഭിണിയായപ്പോള്‍ ഇത്രയും വലിയ വാര്‍ത്തയായത് മകള്‍ സോഷ്യല്‍സര്‍ക്കിളില്‍ നിന്നുതുകൊണ്ടാണെന്നും ഇന്ന് തന്റെ അഭിമുഖങ്ങള്‍ അബോര്‍ഷന് വേണ്ടി സമീപിക്കുന്നവരെ ഡോക്ടര്‍മാര്‍ കാണിച്ച് കൊടുക്കാറുണ്ടെന്നും അതുകാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും ആര്യയുടെ അമ്മയും പറഞ്ഞു.

Advertisement