ഒന്നിച്ചിട്ട് 21 വര്‍ഷങ്ങള്‍, ജീവിതം ആരംഭിച്ചത് ഒരു കണക്കുകൂട്ടലുകളുമില്ലാതെയെന്ന് നടി പ്രീത വിജയകുമാര്‍, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

167

തമിഴ് നടന്‍ വിജയകുമാറിന്റെയും ആദ്യകാല നടി മഞ്ജുളയുടെ മകളാണ് പ്രീതി വിജയകുമാര്‍. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രീതി . സംവിധായകന്‍ ഹരിയുടെ ഭാര്യ കൂടിയാണ് പ്രീതി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര കുടുംബം.

Advertisements

ഇപ്പോഴിതാ തന്റെ 21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രീത. തങ്ങള്‍ ഒരു കണക്കുകൂട്ടലുകളും ഇല്ലാതെയാണ് ജീവിതം ആരംഭിച്ചതെന്നും എന്നാല്‍ ദൈവകൃപകൊണ്ട് തങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും പ്രീത പറയുന്നു.

Also Read:എങ്ങനെയാണ് ഞങ്ങള്‍ സെക്‌സ് ചെയ്യുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്, വീട്ടുകാര്‍ക്ക് ഞങ്ങളോട് ദേഷ്യം കൂടിയിട്ടേയുള്ളൂ, ആദിലയും നൂറയും പറയുന്നു

തങ്ങളുടേത് വളരെ സന്തോഷമുള്ള കുടുംബജീവിതമാണ്. കല്യാണം കഴിഞ്ഞിട്ട് 21 വര്‍ഷങ്ങളായി എന്നും അന്ന് ഉള്ളതുപോലെ തന്നെയാണ് ഇന്നും തങ്ങളുടെ ജീവിതമെന്നും ഹരി സാറും അന്നുള്ളത് പോലെ തന്നെയാണ് ഒരു മാറ്റവുമില്ലെന്നും പ്രീത പറയുന്നു.

അന്ന് തന്ന സ്‌നേഹവും പരിഗണനയുമൊക്കെ അദ്ദേഹം ഇന്നും തനിക്ക് തരുന്നുണ്ട്. താന്‍ ഡാഡി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നതെന്നും താന്‍ വളരെ ചെറിയ പ്രായത്തിലാണ് സിനിമയിലേക്ക് വരുന്നതെന്നും സൂര്യയുടെ കൂടെയാണ് അഭിനയിച്ചതെന്നും പ്രീത പറഞ്ഞു.

Also Read:അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ അതിനെ അഭിനയം എന്ന് വിളിക്കാാന്‍ തോന്നിയില്ല, എനിക്ക് പലതും പഠിക്കാനുള്ള അവസരമായിരുന്നു അത്, മോഹന്‍ലാലിനെ കുറിച്ച് മീന പറയുന്നത് കേട്ടോ

അന്ന് തനിക്ക് 14 15 വയസ്സുമാത്രമായിരുന്നു പ്രായം. ഒരു പാഷന്‍ തോന്നിയിട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ വന്നതെന്നും ജോളിയായി സിനിമ ചെയ്തുവെന്നും ഇന്ന് ആ സിനിമ കാണുമ്പോള്‍ തനിക്ക് ഒരു കോമഡിയായിട്ടാണ് തോന്നുന്നതെന്നും പ്രീത പറയുന്നു.

Advertisement