അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ അതിനെ അഭിനയം എന്ന് വിളിക്കാാന്‍ തോന്നിയില്ല, എനിക്ക് പലതും പഠിക്കാനുള്ള അവസരമായിരുന്നു അത്, മോഹന്‍ലാലിനെ കുറിച്ച് മീന പറയുന്നത് കേട്ടോ

40

പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മീന. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ സിനിമയില്‍ തുടരുന്നുണ്ട് ഈ നടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മീന.

Advertisements

2002 ല്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുകയാണ് മീനാ. സിനിമയിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായും സ്‌റ്റേജ് പരിപാടികളിലുമൊക്കെ സജീവമായിക്കൊണ്ടിരിക്കുകയാണ് മീന.

Also Read;പാര്‍വതി മരുമകളായി എത്തിയപ്പോള്‍ ആദ്യം ടെന്‍ഷനായിരുന്നു, അവള്‍ക്കൊരു കന്യാസ്ത്രീ ചായ്വുണ്ട്, തുറന്നുപറഞ്ഞ് പിസി ജോര്‍ജ്

ഇപ്പോഴിതാാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് മീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ എന്ന നടന്‍ ഒരു ഇതിഹാസം തന്നെയാണന്നും തനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും മീന പറയുന്നു.

എന്ത് വേഷം കൊടുത്താലും അത്് വളരെ എളുപ്പത്തില്‍ നന്നായി ചെയ്യും. താന്‍ വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി ലാലേട്ടനൊപ്പം അഭിനയിക്കുന്നതെന്നും ലാലേട്ടന്റെ അഭിനയം കണ്ടിട്ട് കൂളായി ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും മീന പറയുന്നു.

Also Read:നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാര്‍ത്ഥമായി നിന്നിട്ടുണ്ട് ; തന്റെ സിനിമ വിജയത്തെ കുറിച്ച് നടി മീന

അതിനെ അഭിനയം എന്ന് മാത്രം വിളിക്കാന്‍ കഴിയില്ലെന്നൊക്കെയായിരുന്ന്ു താന്‍ ചിന്തിച്ചത്. അഭിനയിക്കുന്നതിന്റെ ഒഴുക്കും അതിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നതുമൊക്കെ താന്‍ കണ്ടുപഠിച്ചുവെന്നും തനിക്ക് പഠിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ കിട്ടിയതെന്നും മീന പറയുന്നു.

Advertisement