നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാര്‍ത്ഥമായി നിന്നിട്ടുണ്ട് ; തന്റെ സിനിമ വിജയത്തെ കുറിച്ച് നടി മീന

18

ബാലതാരമായി അഭിനയത്തില്‍ എത്തി ഇന്നും നായികവേഷങ്ങള്‍ ചെയ്യുന്ന നടിയാണ് മീന. അഞ്ചു ഭാഷകളിലായി എണ്ണിയാല്‍ തീരാത്ത അത്രയും ചിത്രങ്ങളില്‍ മീന അഭിനയിച്ചു. മറ്റു നടിമാര്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മീന ശരിക്കും തന്റെ അഭിനയം തുടങ്ങുകയായിരുന്നു അവിടെനിന്ന്.

Advertisements

ഇത്രയും വര്‍ഷത്തെ തന്റെ വിജയ രഹസ്യം എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് മീന പറഞ്ഞ മറുപടി.

ആത്മാര്‍ത്ഥതയും കഷ്ടപ്പെടാനുള്ള മനസ്സുമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് മീന വിശ്വസിക്കുന്നു. ഒരു സിനിമ കമിറ്റ് ചെയ്താല്‍ പിന്നെ ആത്മാര്‍ത്ഥമായി അതിനൊപ്പം നില്‍ക്കും. ഇതിനിടെ മറ്റേതെങ്കിലും സൂപ്പര്‍ താരത്തിന്റെ ചിത്രം വന്നാല്‍ ഇവിടെ നോ പറഞ്ഞ് അവിടെ ഡേറ്റ് കൊടുക്കുന്ന ശീലം എനിക്കില്ല. ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് എന്റെ സിനിമയാണ് , അതിനോട് ഞാന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കുമെന്ന് നടി പറഞ്ഞു.

കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. 48 മണിക്കൂര്‍ നേരം ഉറങ്ങാതെയൊക്കെ ഷൂട്ട് ചെയ്യുമായിരുന്നു. പ്ലെയിന്‍ യാത്രയ്ക്കിടെയൊക്കെയാണ് ഉറങ്ങുന്നത്. പിന്നെ കൂടെ ചെയ്ത ഒരു ആക്ടര്‍ക്കും പ്രൊഡ്യൂസര്‍ക്കും ഒരു സംവിധായകനും താന്‍ കാരണം ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നും നടി പറഞ്ഞു. ഇന്ന് താന്‍ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മീന കൂട്ടിച്ചേര്‍ത്തു.

 

Advertisement