കേരളതതിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ് പിസി ജോര്‍ജ്. ഇപ്പോള്‍ ബിജെപിയില്‍ അംഗമാണ് പിസി ജോര്‍ജ്. വരുന്ന തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കാനും ഏറെ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മലയാള സിനിമയില്‍ ഒരുകാലത്തും മാറ്റിനിര്‍ത്താന്‍ കഴിയാത്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ വിവാഹം ചെയ്തത് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ്. ഇപ്പോഴിതാ തന്റെ മരുമകളെ കുറിച്ച് പിസി ജോര്‍ജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
Also Read:നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാര്‍ത്ഥമായി നിന്നിട്ടുണ്ട് ; തന്റെ സിനിമ വിജയത്തെ കുറിച്ച് നടി മീന
പാറു എന്നാണ് പിസി ജോര്‍ജ് പാര്‍വതിയെ വിളിക്കുന്നത്. പാറു നന്നായി ഭക്ഷണമെല്ലാം ഉണ്ടാക്കുമെന്നും അവള്‍ ഇറച്ചിയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് മീനാണെന്നും കുക്ക് ചെയ്യാന്‍ അവളെ പഠിപ്പിച്ചത് വീട്ടുകാരാണെന്നും ഉഷ ല്ലൊം അവളെ പറഞ്ഞുപഠിപ്പിച്ച് കൊടുത്തിട്ടുണ്ടെന്നും പിസി ജോര്‍ജ് ആനീസ് കിച്ചണില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞു.
പാറു കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ അവള്‍ക്ക് കന്യാസ്ത്രീ ചായ്വുണ്ടെന്നും അത് താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും തന്റെ മരുമകളായി പാര്‍വതി വന്നപ്പോള്‍ തനിക്ക് ആദ്യം വലിയ ടെന്‍ഷനായിരുന്നുവെന്നും കാരണം തിരുവനന്തപുരത്തൊക്കെ ജനിച്ചുവളര്‍ന്ന കൊച്ച് ഇവിടെ എങ്ങനെ ജീവിക്കുമെന്നായിരുന്നു താന്‍ ചിന്തിച്ചതെന്നും പിസി ജോര്‍ജ് പറയുന്നു.
ഇപ്പോള്‍ അതില്‍പ്പരം മനസ്സമാധാനവും സന്തോഷവും വേറെയില്ല. തന്റെ അഭിപ്രായങ്ങളെല്ലാം പാര്‍വതിയും തുറന്നുപറയാറുണ്ടെന്നും തനിക്ക് പാര്‍വതിയെ വലിയ ഇഷ്ടമാണെന്നും സ്വന്തം മോളെ പോലെ തന്നെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.