എങ്ങനെയാണ് ഞങ്ങള്‍ സെക്‌സ് ചെയ്യുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്, വീട്ടുകാര്‍ക്ക് ഞങ്ങളോട് ദേഷ്യം കൂടിയിട്ടേയുള്ളൂ, ആദിലയും നൂറയും പറയുന്നു

238

ഏറെ കഷ്ടപ്പാടുകളും പരിഹാസവും വീട്ടുകാരുടെ എതിര്‍പ്പും എല്ലാം മറികടന്ന് ഒന്നായ സ്വര്‍ഗ അനുരാഗികളാണ് ആദില നസ്റിനും ഫാത്തിമ നൂറയും. സൗദിയിലെ പ്ലസ്ടു പഠനകാലത്ത് ഇഷ്ടപ്പെട്ട് തുടങ്ങിയ പ്രണയിനികള്‍ ഒടുവില്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് നാട്ടില്‍ വെച്ച് ഒന്നിക്കുകയായിരുന്നു.

Advertisements

ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് ഇരുവരും. ഒന്നിച്ചുള്ള വീഡിയോകളെല്ലാം ആദിലയും നൂറയും തങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കൂടാതെ ഇടക്കിടെ നടത്തുന്ന ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറാറുമുണ്ട്.

Also Read:അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ അതിനെ അഭിനയം എന്ന് വിളിക്കാാന്‍ തോന്നിയില്ല, എനിക്ക് പലതും പഠിക്കാനുള്ള അവസരമായിരുന്നു അത്, മോഹന്‍ലാലിനെ കുറിച്ച് മീന പറയുന്നത് കേട്ടോ

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. തങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ ഹാപ്പിയാണെന്നും ജോലി ചെയ്യുന്നുണ്ടെന്നും ഇടക്കൊക്കെ പുറത്തൊക്കെ പോകാറുണ്ടെന്നും ആദിലയും നൂറയും പറഞ്ഞു.

പണ്ട് കിട്ടാത്ത ഒത്തിരി സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് തങ്ങളുടെ ലുക്കിലുള്ള മാറ്റങ്ങളെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ പുറത്തുപോകാമെന്നും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും ഇരുവരും പറഞ്ഞു.

Also Read:അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ അതിനെ അഭിനയം എന്ന് വിളിക്കാാന്‍ തോന്നിയില്ല, എനിക്ക് പലതും പഠിക്കാനുള്ള അവസരമായിരുന്നു അത്, മോഹന്‍ലാലിനെ കുറിച്ച് മീന പറയുന്നത് കേട്ടോ

തങ്ങള്‍ക്ക് ഇപ്പോള്‍ ഇത്രയും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നത് തങ്ങള്‍ ഫിനാന്‍ഷ്യലി സെറ്റിലായതുകൊണ്ടാണ്. തങ്ങളോടുള്ള കുടുംബത്തിന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റമൊന്നുമില്ലെന്നും തങ്ങളെ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയത് അവരുടെ തെറ്റല്ലല്ലോ എന്നും അവര്‍ക്ക് തങ്ങളോടുള്ള ദേഷ്യം കൂടിയിേേട്ട ഉള്ളൂവെന്നും അത് മാറാന്‍ പോകുന്നില്ലെന്നും ആദിലയും നൂറയും പറഞ്ഞു.

ഇപ്പോള്‍ ആരും തങ്ങളെ നേരിട്ട് വന്ന് ഇറിറ്റേറ്റ് ചെയ്യാറില്ല. സോഷ്യമീഡിയയിലെ കമന്റിലൂടെയാണ് അറ്റാക്കെന്നും ലുലുമാളില്‍ വെച്ച് കണ്ടപ്പോള്‍ അറപ്പ് തോന്നി മാറി നടന്നിട്ടുണ്ടെന്നൊക്കെ കമന്റുണ്ടായിരുന്നുവെന്നും തങ്ങള്‍ എങ്ങനെയാണ് സെക്‌സ് ചെയ്യുന്നതെന്നൊക്കെ ചോദിച്ചവരുണ്ടെന്നും അതൊന്നും തങ്ങള്‍ക്ക് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ആദിലയും നൂറയും പറയുന്നു.

Advertisement