വെറും നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍, നേടിയത് 60കോടിക്ക് മുകളില്‍, ഇനി ലക്ഷ്യം 100കോടി, വിജയക്കുതിപ്പ് തുടര്‍ന്ന് ആടുജീവിതം

57

ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Also Read:പണ്ട് അയോധ്യയില്‍ അമ്പലം നിന്നിരുന്ന സ്ഥലത്താണ് പിന്നീട് പള്ളി പണിതത്, അത് പൊളിച്ചത് സങ്കടകരമായ കാര്യം, ഉണ്ണി മുകുന്ദന്‍ പറയുന്നു

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ആടുജീവിതം ആഗോള തലത്തില്‍ നേടിയ കോടികളുടെ കണക്കാണ് പുറത്തുവരുന്നത്. നാലുദിവസം കൊണ്ട് അമ്പതുകോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ആടുജീവിതം.

Also Read:ഒന്നുമില്ലാതിരുന്ന സമയത്ത് പോലും ചെയ്ത സഹായങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല, രാഷ്ട്രീയപരമായ എതിര്‍പ്പുകൊണ്ട് അദ്ദേഹത്തെ വേദനിപ്പിക്കുന്നത് ശരിയല്ല, ഷാജി കൈലാസ് പറയുന്നു

മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന സിനിമയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ആടുജീവിതം. ഇതിനോടകം 64.20 കോടിയാണ് ആകെ ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിന്നും 23.2 കോടി നേടി. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്നായി 11 കോടിയും നേടി. ഓവര്‍സീസില്‍ നിന്നും 30 കോടിയും സ്വന്തമാക്കിയതോടെയാണ് ചിത്രത്തിന്‍ ആകെ കളക്ഷന്‍ 64.20 കോടിയായത്. ഈ വാരാന്ത്യത്തോടെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറുമെന്നാണ് വിലയിരുത്തലുകള്‍.

Advertisement