പണ്ട് അയോധ്യയില്‍ അമ്പലം നിന്നിരുന്ന സ്ഥലത്താണ് പിന്നീട് പള്ളി പണിതത്, അത് പൊളിച്ചത് സങ്കടകരമായ കാര്യം, ഉണ്ണി മുകുന്ദന്‍ പറയുന്നു

508

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:ഒന്നുമില്ലാതിരുന്ന സമയത്ത് പോലും ചെയ്ത സഹായങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല, രാഷ്ട്രീയപരമായ എതിര്‍പ്പുകൊണ്ട് അദ്ദേഹത്തെ വേദനിപ്പിക്കുന്നത് ശരിയല്ല, ഷാജി കൈലാസ് പറയുന്നു

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറത്തിന് ശേഷം ജയ്ഗണേഷാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

ജയ് ഗണേഷിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രാജ്യത്തിന വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടിയാല്‍ എന്തിന് വേണ്ടെന്ന് വെക്കണമെന്നും രാഷ്ട്രീയം എന്ന് പറയുന്നത് മോശപ്പെട്ട കാര്യമല്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Also Read:പാര്‍ക്കിങ്ങിനെ ചൊല്ലി അയല്‍ക്കാരിയുമായി വാക്കുതര്‍ക്കം, പിന്നാലെ തെറിവിളിയും കൊല്ലുമെന്ന് ഭീഷണിയും, നടി ശരണ്യക്കെതിരെ പരാതി,

എന്നാല്‍ തനിക്ക് ഒരു പാര്‍ട്ടിയുടെയും പ്രചാരണത്തിന് ഇറങ്ങാന്‍ ഉദ്ദേശമില്ല. തന്റെ കുട്ടികള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണമെന്നും എന്നാല്‍ രാഷ്ട്രീയമായി ആക്ടീവാകാന്‍ പാടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഇന്ത്യയെ ഭാരതം എന്നും ഇന്ത്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ഭാരതം എന്ന് കേള്‍ക്കുമ്പോള്‍ രസമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

വിശ്വാസികള്‍ അയോധ്യയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നുവെന്നും അത് കഴിഞ്ഞ് പള്ളി വന്നുവെന്നും പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണെന്നും പിന്നീട് കോടതി ഈ വിഷയത്തില്‍ വിധി പറഞ്ഞുവെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാനുള്ള സ്ഥലം കൊടുത്തുവെന്നും അയോധ്യയില്‍ പോകാന്‍ ആര്‍ക്കും പ്രശ്‌നമല്ലെന്നും താരം പറയുന്നു.

Advertisement