കൈകള്‍ കോര്‍ത്ത് ചേര്‍ന്നുനടന്ന് വിജയിയും ദിവ്യ പിള്ളയും, വൈറലായി ചിത്രങ്ങള്‍, പ്രണയത്തിലായോ എന്ന് ആരാധകര്‍

194

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Also Read:ആ പറഞ്ഞത് ശരിയല്ല ഗിരീഷേ, എന്റെ രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ വിജയം നേടിയവയാണ്, സംവിധായകന്റെ വാക്കുകള്‍ തിരുത്തി വിനയന്‍

വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് വിജയ് യേശുദാസ്.

അടുത്തിടെ നടന്ന ഫങ്ഷനുകളിലൊക്കെ നടി ദിവ്യ പിള്ളക്കൊപ്പമായിരുന്നു വിജയ് യേശുദാസ് എത്തിയത്. ജിപി ഗോപിക വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈ പിടിച്ചുകൊണ്ടായിരുന്നു വിജയ് യേശുദാസ് എത്തിയത്. കഴിഞ്ഢ ദിവസം ഒരു ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തിരുന്നു.

Also Read:ഞാന്‍ എഴുതേണ്ട സിനിമയായിരുന്നില്ല, എന്റെ കൈകളിലേക്ക് എത്തിയത് അപ്രതീക്ഷിതമായി, ഇരുപതാംനൂറ്റാണ്ടിനെ കുറിച്ച് എസ്എന്‍ സ്വാമി പറയുന്നു

ഇതിലും ദിവ്യ പിള്ളയുണ്ടായിരുന്നു. ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവലിലാണ് ദിവ്യയും വിജയിയും ഒന്നിച്ചെത്തിയത്. ഇതിന്റെ വ്ീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

Advertisement