ഞാന്‍ എഴുതേണ്ട സിനിമയായിരുന്നില്ല, എന്റെ കൈകളിലേക്ക് എത്തിയത് അപ്രതീക്ഷിതമായി, ഇരുപതാംനൂറ്റാണ്ടിനെ കുറിച്ച് എസ്എന്‍ സ്വാമി പറയുന്നു

32

മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ രചയിതാവ് ആണ് എസ്എന്‍ സ്വാമി. പ്രത്യേകിച്ച് കുറ്റന്വേഷണ സിനിമകള്‍ രചിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.

Advertisements

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഹിറ്റുകളയാ സിബിഐ സീരിസുകള്‍ ഉള്‍പ്പടെ അദ്ദേഹം രചിച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലേഴ്സ് ഏറെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിന് വേണ്ടി ഇരുപതാംനൂറ്റാണ്ട് അടക്കം ധാരാളം സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുണ്ട്.

Also Read:കാവ്യ അത് അര്‍ഹിക്കുന്നു, അതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ല; മീര ജാസ്മിന്‍

അക്കാലത്തെ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സിനിമയായിരുന്നു 20ാം നൂറ്റാണ്ട്. ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് എസ്എന്‍ സ്വാമി.

താന്‍ ആദ്യം എഴുതിയ സിനിമാക്കഥകളില്‍ കണ്ണീരും കിനാവുമൊക്കെയായിരുന്നു.ഒരു മാറ്റം ഉണ്ടാക്കുന്നത് 20ാം നൂറ്റാണ്ടാണെന്നും ഡെന്നീസ് ജോസഫായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥ എഴുതേണ്ടിയിരുന്നതെന്നും എന്നാല്‍ അയാള്‍ക്ക് തിരക്കായപ്പോള്‍ തന്നെ പ്രൊഡ്യൂസര്‍ വിളിച്ചിട്ട് മോഹന്‍ലാലിന്റെ ഡേറ്റുണ്ടെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Also Read:ക്ഷമ കെട്ട് ആ പയ്യനെ ഞാന്‍ പേടിപ്പിച്ചു, അച്ഛനെ വിളിച്ച് വന്നപ്പോള്‍ ഭംഗിയുണ്ടല്ലോ എന്ന് അച്ഛന്‍; ഓര്‍മ്മ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്‌

പിന്നെ സ്ഥിരം ടൈപ്പ് സിനിമകള്‍ വേണ്ടെന്ന് പ്രൊഡ്യൂസര്‍ തന്നോട് പറഞ്ഞു. അങ്ങനെയാണ് ഇരുപതാംനൂറ്റാണ്ടെന്ന സിനിമ പിറന്നതെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അതെന്നും എസ് എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

Advertisement