ക്ഷമ കെട്ട് ആ പയ്യനെ ഞാന്‍ പേടിപ്പിച്ചു, അച്ഛനെ വിളിച്ച് വന്നപ്പോള്‍ ഭംഗിയുണ്ടല്ലോ എന്ന് അച്ഛന്‍; ഓര്‍മ്മ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്‌

197

ആരാധകര്‍ ഏറെയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന പൂര്‍ണിമ വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി. പിന്നീട് തന്റെ ഇഷ്ടമേഘല ഫാഷന്‍ ഡിസൈനിങില്‍ താരം തിളങ്ങി. ഈ അടുത്താണ് പൂര്‍ണ്ണിമ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയത്.

Advertisements

ഇപ്പോള്‍ പഴയതുപോലെ അഭിനയത്തില്‍ സജീവമാവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമ. പൂര്‍ണിമ തന്റെ കൗമാരക്കാലത്തെ ഒരു ഓര്‍മ്മയാണ് പങ്കുവെച്ചത്. മഴവില്‍ മനോരമയിലെ ഒരു ഷോയില്‍ എത്തിയപ്പോഴായിരുന്നു നടി തന്നെ സ്ഥിരമായി ശല്യം ചെയ്ത ഒരു പയ്യനെക്കുറിച്ചും, ഇത് അച്ഛനോട് പറഞ്ഞതിനെ കുറിച്ചെല്ലാം പറഞ്ഞത്.

ബസ് സ്റ്റോപ്പില്‍ ഒരു പയ്യന്‍ സ്ഥിരമായിട്ട് നില്‍ക്കും. ക്ഷമ കെട്ട് പയ്യനെ ഞാന്‍ പേടിപ്പിച്ചു. അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം അച്ഛന് വിളിച്ച് വന്നു. അച്ഛന്‍ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാള്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ ഭംഗിയുണ്ടല്ലോ എന്ന് അച്ഛന്‍. വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോള്‍ കുറച്ച് കൂടെ ഞാന്‍ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്. കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം.

നമ്മള്‍ ചെയ്യുന്നത് തെറ്റാണോ എന്ന കണ്‍ഫ്യൂഷനില്‍ ആ കാലമങ്ങ് കഴിഞ്ഞ് പോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മള്‍ നമ്മളെ കാണുന്നതെന്നും പൂര്‍ണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.

Advertisement