നടി ഗൗരി കൃഷ്ണന്റെ പുതിയ വീട് കണ്ടോ ?; പാലുകാച്ചല്‍ വീഡിയോ പങ്കിട്ട് താരം

25

സീരിയല്‍ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കൃഷ്ണന്‍. സംവിധായകന്‍ മനോജിനെയാണ് നടി വിവാഹം കഴിച്ചത്. നടി അഭിനയിച്ച പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയുടെ സംവിധായകന്‍ കൂടിയായിരുന്നു ഇദ്ദേഹം. വിവാഹശേഷവും തന്റെ ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.

Advertisements

ഇപ്പോള്‍ തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോ ആണ് ഒടുവില്‍ ഗൗരി പങ്കുവെച്ചത്. തിരുവനന്തപുരത്താണ് നടി പുതിയ വീട് ഉണ്ടാക്കിയത്. തന്റെ ബഡ്ജറ്റിന് അനുസരിച്ച ഒരു വീടാണ് നിര്‍മ്മിച്ചിരിക്കുന്നത് നടി.

പാലുകാച്ചല്‍ ദിനത്തില്‍ കേരള സാരിയില്‍ മുല്ലപ്പൂവും ചൂടി അതീവ സുന്ദരി ആയിട്ടാണ് നടി എത്തിയത്. അതേസമയം വീഡിയോ വൈറല്‍ ആയതോടെ ഗൗരി ഗര്‍ഭിണിയാണോ എന്ന ചോദ്യവും ഉയര്‍ന്നു. ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ നടി മറുപടി കൊടുത്തിട്ടില്ല. എന്തായാലും താരത്തിന്റെ ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്റെ തുടക്കം. തുടര്‍ന്ന് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് പൗര്‍ണി തിങ്കളിലെ വേഷമാണ്.

 

Advertisement