ആടുജീവിതം നേരത്തെ എത്തും; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു !

68

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള നാടന്‍ പൃഥ്വിരാജ് ആണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററും മറ്റും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നത്. 

ചിത്രത്തിന്റെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും നേരത്തേ നടക്കും എന്നതാണ് അത്. ഇത് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതേ തീയതി തന്നെയാണ് അണിയറക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയും അറിയിച്ചിരിക്കുന്നത്.

Advertisements

മാര്‍ച്ച് 28 ആണ് ആടുജീവിതത്തിന്റെ പുതിയ റിലീസ് തീയതി. ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്‌നമാണ് പൃഥ്വിരാജും നടത്തിയത്.

 

Advertisement